കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ എത്തിയ ബാലയുമായി മമ്മൂട്ടി സംസാരിച്ചിരുന്നു.

ഴിഞ്ഞ കൂറേ വർഷങ്ങളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമ ഉണ്ട്. ബി​ഗ് ടു അഥവ ബിലാൽ. മമ്മൂട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നായ ബി​ഗ് ബിയുടെ രണ്ടാം ഭാ​ഗം എന്ന് തുടങ്ങും എന്ന ചർച്ചകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. 2007ൽ അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ നടൻ ബാലയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ബി​ലാലിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ എത്തിയ ബാലയുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. ബാല തന്നെയാണ് അക്കാര്യം പങ്കുവച്ചതും. അന്ന് ബി​ഗ് ബി ടുവിനെ കുറിച്ചും തങ്ങൾ സംസാരിച്ചുവെന്ന് ബാല പറഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ചാണ് ബാല മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. 

"ഈ ജന്മത്തിൽ എനിക്ക് ബി​ഗ് ബി ടു ചെയ്യണം എന്ന് പറഞ്ഞു. ചെയ്യാമെന്നാണ് മമ്മൂക്കയും പറഞ്ഞത്. എന്നത്തേക്ക് ആകുമെന്നൊന്നും അറിയില്ല. ഒരു നടനെക്കാൾ ഉപരി ഒരു പ്രേക്ഷകൻ എന്ന നിലയിൽ മമ്മൂക്കയ്ക്ക് ബി​ഗ് ​ബി ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. അത് ചെയ്തില്ലെങ്കിൽ എനിക്കും ദേഷ്യം വരും. നൂറ് ശതമാനം. എത്രയോ ജനങ്ങളാണ് ബിലാലിനായി കാത്തിരിക്കുന്നത്. ഉറപ്പായും ആ ചിത്രം ചെയ്യണം. ആ ഒരു കടമ മമ്മൂക്കയ്ക്ക് ഉണ്ട്", എന്നാണ് ബാല പറഞ്ഞത്. 

'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ'; ശ്രീനിവാസൻ- വിനീത് ചിത്രം 'കുറുക്കനി'ലെ ​ഗാനമെത്തി

ബി​ഗ് ബി രണ്ടാം ഭാ​ഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ അമൽ നീരദ് പങ്കുവച്ചൊരു പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ടൈറ്റിൽ ഗ്രാഫിക്‌സാണ് സംവിധായകൻ പുറത്തുവിട്ടത്. ഇതിൽ 'ബിലാൽ, ആൻ അമൽ നീരദ് ഫിലിം' എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബിലാൽ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News