Asianet News MalayalamAsianet News Malayalam

മകൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ല, മോഹൻലാൽ ദുരന്തഭൂമിയിൽ സെൽഫിയെടുത്തത് അടക്കമാണ് ചോദ്യം ചെയ്തത്; അജുവിൻ്റെ അമ്മ

ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ലെന്നും അമ്മ മേഴ്സി പറഞ്ഞു. മോഹൻലാൽ ദുരന്തഭൂമിയിൽ പോയി സെൽഫിയെടുത്തത് അടക്കമാണ് മകൻ ചോദ്യം ചെയ്തത്. മോഹൻലാലിനെ പ്രീതിപ്പെടുത്താനാണ് സിദ്ദീഖ് പരാതിയുമായി ഇറങ്ങിയതെന്നും അമ്മ മേഴ്സി പറഞ്ഞു. 

There is no mistake in what the son said through the Facebook page, Mohanlal questioned the fact that he took a selfie in the disaster area wayanad landslides
Author
First Published Aug 9, 2024, 5:22 PM IST | Last Updated Aug 9, 2024, 5:28 PM IST

പത്തനംതിട്ട: സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസിൽ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബർ അജു അലക്സിന്റെ(ചെകുത്താൻ) അമ്മ. ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ലെന്നും അമ്മ മേഴ്സി പറഞ്ഞു. മോഹൻലാൽ ദുരന്തഭൂമിയിൽ പോയി സെൽഫിയെടുത്തത് അടക്കമാണ് മകൻ ചോദ്യം ചെയ്തത്. മോഹൻലാലിനെ പ്രീതിപ്പെടുത്താനാണ് സിദ്ദീഖ് പരാതിയുമായി ഇറങ്ങിയതെന്നും അമ്മ മേഴ്സി പറഞ്ഞു. 

മകന്റെ അറസ്റ്റിൽ പൊലീസിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് അമ്മ മേഴ്സി പരാതി നൽകി. അതേസമയം, കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം ചെകുത്താനുമായി മടങ്ങി. ചെകുത്താന്റെ മൊബൈൽ ഫോണും ട്രൈപ്പോഡും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് രാത്രിയോടെ തിരുവല്ലയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. 

ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് ചെകുത്താനെതിരെ നടപടിയെടുത്തത്. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്‍റെ പരാതിയിലാണ് കേസ്. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. 

ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്. മോഹന്‍ലാലിന്‍റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്‍റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം. 

'ഹർജി തള്ളിയതിന് 2 കാരണങ്ങൾ'; വീണ്ടും ദുരിതാശ്വാസ നിധിയിൽ പണം നൽകുന്നതിൽ സന്തോഷമെന്ന് സി ഷുക്കൂർ

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios