മുട്ടുവേദന കാരണമാണ് ആശുപത്രിയിലേക്ക് അമ്മ വരാതിരുന്നത് എന്ന് ബാല വ്യക്തമാക്കി.
ഒരു വര്‍ഷത്തിനു ശേഷം അമ്മയെ സന്ദര്‍ശിച്ച് നടൻ ബാല. അമ്മയെ വീട്ടിലെത്തി കണ്ടതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ചെല്ലമേ, തങ്കമേ എന്നൊക്കെ വിളിച്ചാണ് താരത്തെ അമ്മ വരവേറ്റത്. ആരോഗ്യവസ്ഥ അത്ര നല്ലതല്ലാതിരുന്ന സാഹചര്യത്തിലായിരുന്നു ആശുപത്രിയില്‍ എത്തി അമ്മ ചെന്താമര ബാലയെ കാണാതിരുന്നത്.
ചെന്നൈയിലെ വീട്ടിനു മുന്നില്‍ എത്തി താരം അമ്മയെ കാണാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചു. മുട്ടുവേദന കാരണമാണ് ആശുപത്രിയിലേക്ക് അമ്മ വരാതിരുന്നത് എന്ന് ബാല വ്യക്തമാക്കുന്നു. ചിലപ്പോള്‍ ഞാൻ മരിച്ചിട്ടുണ്ടെങ്കില്‍ അമ്മ തന്നെ കാണുമായിരുന്നില്ല. വളരെ ദീര്‍ഘമായ കാലത്തിനു ശേഷം താൻ അമ്മയെ കാണുകയാണ്. മകനെ അമ്മ വരവേറ്റപ്പോഴുള്ള രംഗം വീഡിയോയെ ഹൃദയസ്‍പര്‍ശിയാക്കുന്നു. തങ്കമേയെന്നാണ് അമ്മ ബാലയെ വിളിച്ചത്. സംവിധായകൻ ശിവയുടെ സഹോദരനാണ് ബാല.
മാര്‍ച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് ബാലയ്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.
'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല ബിഗ് സ്ക്രീനിൽ എത്തുന്നത്. നടൻ ബാലയുടെ ആദ്യ മലയാള ചിത്രം 'കളഭം' ആണ്. മമ്മൂട്ടിയോടൊപ്പം 'ബിഗ് ബി'യില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 'പുതിയ മുഖം', 'അലക്സാണ്ടർ ദി ഗ്രേറ്റ്', 'ഹീറോ', 'വീരം' തുടങ്ങിവയാണ് ബാല പ്രധാന വേഷങ്ങളില്‍ എത്തിയവയില്‍ പ്രധാനപ്പെട്ടവ. നായകനായും സഹനടനായും വില്ലനായും ബാല തിളങ്ങുകയും ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‍തത്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്.
Read More: 'ചെന്നൈയിലേക്ക്', ഭാര്യയുടെ സ്‍നേഹ ചുംബനത്തിന്റെ ഫോട്ടോ പങ്കുവെച്ച് ബാല
