ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്ന തെന്നിന്ത്യൻ ചിത്രമാണ് കങ്കുവ എന്ന് പ്രേക്ഷകര്‍. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'കങ്കുവ'. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ സൂര്യ ആണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ തന്ന പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. എന്തോ കാര്യമായി വരാൻ പോകുന്നുവെന്ന് ഓരോ പ്രേക്ഷകനും വിധിയെഴുതി. ഇത് അന്വർത്ഥമാക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ. സൂര്യയിലെ നടന്റെ മാസ് പ്രകടനത്തോടെ എത്തിയ വീഡിയോ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. 

ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്ന തെന്നിന്ത്യൻ ചിത്രം എന്ന് തോന്നിപ്പിക്കുന്ന ദൃശ്യ ഭം​ഗിയിലാണ് ഗ്ലിംപ്സ് തയ്യാറാക്കിയിരിക്കുന്നത്. വീറും വാശിയോടെ ശത്രുക്കളെ തറപറ്റിക്കുന്ന സൂര്യയുടെ പ്രകടനം പക്കാ മാസ് ആണെന്നാണ് ആരാധക പക്ഷം. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോ താരത്തിനും ആരാധകർക്കും വലിയൊരു സമ്മാനം ആണെന്നതിൽ യാതൊരു സംശയവും ഇല്ല. അതേസമയം, ആദ്യ വീഡിയോ ഇങ്ങനെ ആണെങ്കിൽ സിനിമ വേറെ ലെവൽ ആയിരിക്കുമെന്നും 1000കോടി ഉറപ്പിക്കാമെന്നുമാണ് ആരാധകർ പ്രതികരിച്ചിരിക്കുന്നത്. 

Scroll to load tweet…
Scroll to load tweet…

സൂര്യയുടെ കരിയറിലെ 42ാമത് ചിത്രമാണ് കങ്കുവ. കങ്കുവ എന്നാൽ "അഗ്നിപുത്രൻ" എന്നാണ് അർത്ഥം. മലയാളം ഉൾപ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 3Dയില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇ വി ദിനേശ് കുമാറുമാണ് പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍.

'അത്രയേ ഞാൻ കേട്ടുള്ളൂ, കണ്ണുകൾ നിറഞ്ഞൊഴുകി, വാക്കുകൾ ആവർത്തിക്കാൻ ശക്തി ഉണ്ടായില്ല'; ലക്ഷ്മി പ്രിയ

Scroll to load tweet…

Kanguva - Glimpse | Suriya, Disha Patani | Devi Sri Prasad | Siva | Studio Green | UV Creations