ആശുപത്രിയിൽ ക്രിട്ടിക്കലായി കിടന്നപ്പോൾ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആ​ഗ്രഹമെന്ന് ബാല പറഞ്ഞു.

രള്‍മാറ്റ ശസ്ത്രിയയ്ക്ക് ശേഷം പൂർണ ആരോ​ഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടൻ ബാല. മുൻപത്തെ പോലെ തന്റെ കുഞ്ഞ് വലിയ വീഡിയോകളെല്ലാം പങ്കുവച്ച് സോഷ്യൽ മീഡിയയിലും ബാല സജീവമായി കഴിഞ്ഞു. തന്റെ ശരീരത്തിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയെന്നും വർക്കൗട്ട് ചെയ്യുന്നുണ്ടെന്നും പറയുകയാണ് ബാല. ക്രിട്ടിക്കലായ അവസ്ഥയിലൂടെ ആണ് താൻ കടന്നു പോയതെന്നും ബാല പറയുന്നു. പ്രേക്ഷകർക്ക് തന്നിൽ നിന്നും ഇനി ആക്ഷൻ സിനിമകളും പ്രതീക്ഷിക്കാമെന്നും ബാല പറഞ്ഞു. 

ആശുപത്രിയിൽ ക്രിട്ടിക്കലായി കിടന്നപ്പോൾ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആ​ഗ്രഹമെന്ന് ബാല പറഞ്ഞു. 'എന്റെ മനസിൽ അവാസാന നിമിഷങ്ങൾ ആയിരുന്നു എനിക്ക്. മകളെ കാണണം എന്നൊരു ആ​ഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഏത് ശാസ്ത്രത്തിനും മതത്തിനും നിയമത്തിനും അച്ഛനെയും മകളെയും പിരിക്കാനുള്ള അവകാശം ഇല്ല. ദൈവത്തിന് പോലും ഇല്ല. ആശുപത്രിയില്‍ വച്ച് ഞാന്‍ പാപ്പുവിനെ(മകള്‍) കണ്ടു, ഏറ്റവും മനോഹരമായ ഒരുവാക്ക് ഞാന്‍ കേട്ടു. 'ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡ്', എന്നവള്‍ പറഞ്ഞു. ഇനിയുള്ള കാലം എപ്പോഴും അതെനിക്ക് ഓര്‍മയുണ്ടാകും. അതിന് ശേഷം ഞാന്‍ കൂടുതല്‍ സമയം അവളുടെ കൂടെ ചിലഴിച്ചില്ല. കാരണം എന്‍റെ ആരോഗ്യം മോശമാകുക ആയിരുന്നു. അത് അവള്‍ കാണരുതെന്ന് എനിക്കുണ്ടായിരുന്നു', എന്നാണ് ബാല പറഞ്ഞത്. ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു നടന്റെ പ്രതികരണം. 

സുഹൃത്തുക്കൾ ആര് ശത്രുക്കൾ ആര് എന്ന് മനസിലാക്കിയ ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ് പോയതെന്നും താരസംഘടനയായ അമ്മയിൽ നിന്നും ആളുകൾ വന്നിരുന്നുവെന്നും ബാല പറഞ്ഞു. 'ഉണ്ണിമുകുന്ദനും എനിക്കും വഴക്കുണ്ടായിരുന്നു. അവൻ എന്നെക്കാണാൻ ആശുപത്രിയിൽ ഓടി വന്നു. അതല്ലേ മനുഷ്യത്വം എന്ന് പറയുന്നത്. ലാലേട്ടന് പ്രത്യേകം നന്ദി പറയുന്നു. എല്ലാദിവസവും ബന്ധപ്പെട്ടവരെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു', എന്നും ബാല പറയുന്നു.

'ഖുറേഷി അബ്രഹാ'മിന് പിറന്നാൾ; സസ്പെൻസ് ഒളിപ്പിച്ച് 'സയീദ് മസൂദ്'

ജേക്കബ് ജോസഫ് എന്നയാളാണ് ഡോണർ എന്നും ബാല വെളിപ്പെടുത്തി. ഡോണേഴ്സിൽ പോലും പറ്റിക്കുന്നവർ ഉണ്ടായിരുന്നു. അതിൽ നിന്നും നൂറ് ശതമാനം മാച്ചിൽ ദൈവം സഹായിച്ച് എനിക്ക് ഒരാളെ കിട്ടി. അദ്ദേഹം എനിക്ക് കരൾ പകുത്ത് തന്നപ്പോൾ ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്നേഹവും എനിക്ക് കിട്ടാൻ തുടങ്ങി. നല്ലൊരു ബന്ധം അദ്ദേഹത്തിന്റെ കുടുംബവുമായുണ്ട്. എല്ലാ ഞായറാഴ്ചകളിലും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും എനി​ക്ക് ഭക്ഷണം കൊടുത്ത് അയക്കും. അതൊരു വലിയ സന്തോഷമാണെന്നും ബാല പറയുന്നു. 

ബാലയുടെ വാക്കുകൾ ഇങ്ങനെ

എനിക്ക് ഇത് സംഭവിക്കുമെന്ന് ആരും കരുതിയില്ല. അവസ്ഥ മോശമായപ്പോൾ ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞു. അവസ്ഥ മോശമായി എന്നറിപ്പോൾ വിദേശത്ത് ഉള്ളവർ പോലും ഉടനെ എത്തി. ക്രിട്ടക്കലായിരുന്ന സമയത്ത് കുറച്ച് പേർ ഫ്ലൈറ്റ് കയറി വരാൻ നിൽക്കുകയായിരുന്നു. മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് ഡോക്ടർ ചേട്ടനോടും ചേച്ചിയോടും പറഞ്ഞു. അവർക്ക് എന്ത് തീരുമാനിക്കണമെന്ന് അറിയാത്ത അവസ്ഥ. ഡോക്ടറോട് എന്റെ ചേച്ചി ചോദിച്ച ഒരു ചോദ്യം മുതൽ കാര്യങ്ങൾ മാറി തുടങ്ങി. 'നിങ്ങളുടെ സഹോദരനാണെങ്കിൽ ഈ അവസ്ഥയിൽ നിങ്ങൾ എന്ത് ചെയ്യു'മെന്ന് ചേച്ചി ചോദിച്ചപ്പോൾ, ഡോക്ടർ പറഞ്ഞു 'മനസമാധാനമായി വിട്ടേക്കുമെന്ന്'. കാരണം തിരിച്ച് വന്നാലും മുഴുവൻ രൂപത്തിൽ വരുമോയെന്ന് അറിയില്ലെന്നും. അതിനാൽ അദ്ദേഹത്തെ സമാധാനത്തിൽ പോകാൻ അനുവദിക്കുമെന്നും ഡോക്ടർ പറഞ്ഞു. നിങ്ങൾ പറ‍ഞ്ഞാൽ വെൻ‌റിലേറ്റർ ഓഫ് ചെയ്യാമെന്നും ഡോക്ടർ ചേച്ചിയോട് പറഞ്ഞു. അവർ ഒന്നുകൂടി ആലോചിക്കാൻ ഒരു മണിക്കൂർ സമയം ചോദിച്ചു. ഡിസ്കസ് ചെയ്തിട്ട് ഫോർമാലിറ്റി കഴിഞ്ഞ് പബ്ലിക്കിനെ അറിയിക്കാമെന്ന് അവർ കരുതി. അവർ ചോദിച്ച ഒരു മണിക്കൂറിൽ അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും എനിക്ക് മാറ്റം വന്ന് തുടങ്ങി. അരമണിക്കൂറിൽ നടന്ന ദൈവത്തിന്റെ അത്ഭുതം. ജീവിതത്തിലേക്ക് തിരികെ വരാൻ സാധിച്ചു. ചെറിയ ഹോപ്പ് വന്നു. ശേഷം ഓപ്പറേഷൻ. 12 മണിക്കൂർ എടുത്തു.

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News