നടൻ ബാല പറയുന്ന വാര്‍ത്ത എന്തായിരിക്കും എന്ന് ആരാധകര്‍.

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ബാല. ആരാധകരോട് നിരന്തരം സംവദിക്കുന്ന ഒരു താരവുമാണ് ബാല. ഇപ്പോഴിതാ ബാലയുടെ പോസ്റ്റ് ചര്‍ച്ചയാകുകയാണ്. ഇൻസ്റ്റാഗ്രാമില്‍ ഭാര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് താരം എഴുതിയ ക്യാപ്ഷനാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ഒരു നല്ല വാര്‍ത്ത വരാൻ പോകുന്നുവെന്നാണ് താരം സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. എന്താണ് ആ വാര്‍ത്ത എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബാലയുടെ ആരാധകര്‍. എന്തായാലും നടൻ ബാലയുടെയും ഭാര്യയുടെയും ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ്. കരള്‍മാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് ആരോഗ്യവാനായ താരം സജീവമായിരിക്കുകയാണ് ഇപ്പോള്‍.

View post on Instagram

മാര്‍ച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയില്‍ ചികിത്സയ്‍ക്കായി പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു നടൻ ബാല. ഇതിന് ഒരാഴ്‍ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് ബാലയ്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.

'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല ബി​ഗ് സ്ക്രീനിൽ എത്തുന്നത്. നടൻ ബാലയുടെ ആദ്യ മലയാള ചിത്രം 'കളഭം' ആണ്. മമ്മൂട്ടിയോടൊപ്പം 'ബിഗ്‌ ബി'യില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 'പുതിയ മുഖം', 'അലക്സാണ്ടർ ദി ഗ്രേറ്റ്‌', 'ഹീറോ', 'വീരം' തുടങ്ങിവയാണ് ബാല നിര്‍ണായക വേഷങ്ങളില്‍ എത്തിയവയില്‍ പ്രധാനപ്പെട്ട ചിത്രങ്ങള്‍. നായകനായും സഹനടനായും വില്ലനായും ബാല സിനിമയില്‍ തിളങ്ങുകയും ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' ആണ് ബാല വേഷമിട്ടതില്‍ ഒടുവിൽ റിലീസ് ചെയ്‍തത്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്.

Read More: 'ജയിലര്‍' രണ്ടാം ദിവസം നേടിയതെത്ര? കളക്ഷൻ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക