ഭാവന പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന (Bhavana). ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ലേബല്‍ എം ഡിസൈനേഴ്‍സിന് വേണ്ടിയുള്ളതാണ് ഫോട്ടോഷൂട്ട്. പ്രണവ് രാജാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. മേയ‍്‍ക്കപ്പ് സ്വന്തം ചെയ്‍തതാണെന്നും തമാശയോടെ ഭാവന എഴുതിയിരിക്കുന്നു. സജിത്ത് ആൻഡ് സുജിത്താണ് ഹെയര്‍ സ്റ്റൈല്‍ ചെയ്‍തത്. 'ഭജ്രംഗി 2' എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അടുത്തിടെ വിവാഹ വാര്‍ഷികത്തില്‍ ഭാവന എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു.നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്നാണ് ഭാവന ക്യാപ്ഷൻ എഴുതിയത്.
'ഭജ്രംഗി 2' എന്ന ചിത്രത്തിന് മുമ്പ് ഭാവനയുടേതായി പ്രദര്‍ശനത്തിയ 'ഇൻസ്‍പെക്ടര്‍ വിക്രമും' വൻ വിജയമായി മാറിയിരുന്നു. ശ്രീ നരസിംഹ സംവിധാനം ചെയ്‍ത 'ഇൻസ്‍പെക്ടര്‍ വിക്ര'മില്‍ പ്രജ്വല്‍ ദേവ്‍രാജായിരുന്നു നായകൻ. മിക്ക തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച താരമാണ് ഭാവന. 'ചിത്തിരം പേശുതടി' എന്ന ചിത്രത്തിലൂടെ തമിഴിലും 'ഒൻടറി'യിലൂടെ തെലുങ്കിലും എത്തിയ ഭാവന എണ്‍പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Read More : കുസൃതി നിറഞ്ഞ ക്യാപ്ഷനോടെ വിവാഹവാര്‍ഷികത്തില്‍ ആശംസകളുമായി ഭാവന
മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും ഭാവനയ്‍ക്ക് ലഭിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്‍ത് ചിത്രം 'ദൈവനാമ'ത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. നടി ഭാവനയും കന്നഡ സിനിമാ നിര്‍മാതാവായ നവീനും തമ്മില്‍ 2018ലായിരുന്നു വിവാഹം. ശേഷം ബാംഗ്ലൂരിലാണ് താമസം.
'പൈങ്കിളി പാട്ടുമായി' ശില്‍പ ബാല, ഒപ്പം ഭാവനയും രമ്യയും ഷഫ്‍നയും സയനോരയും
ശില്‍പ ബാലയുടെ സംവിധാനത്തില്‍ മ്യൂസിക് വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. 'പൈങ്കിളി പാട്ട്' (Painkilipaattu ) എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയാണ് പുറത്തുവിട്ടത്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ മ്യൂസിക് വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. 'പൈങ്കിളി പാട്ടെ'ന്ന മ്യൂസിക് വീഡിയോ ശില്‍പ ബാലയുടെയും സുഹൃത്തുക്കുളുടെയും കൂട്ടായ്‍മയില്‍ ഒരുങ്ങിയതാണ്.
ഒരു ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബമായിട്ടാണ് 'പൈങ്കിളി പാട്ട്' എത്തിയിരിക്കുന്നത്. ശില്‍പ ബാലയുടെ സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഷഫ്‍ന, സയനോര തുടങ്ങിയവര്‍ വീഡിയോയില്‍ ആനിമേറ്റഡ് രൂപത്തില്‍ ഭാഗമാകുന്നു. ശില്‍പയുടെ അടുത്ത സുഹൃത്തുക്കളുടെ സൗഹൃദവും പ്രണയവുമൊക്കെയാണ് വീഡിയോയിലുള്ളത്. വിനായക് എസ് കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്.
'പൈങ്കിളി പാട്ടി'ന് സംഗീതം നല്‍കിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്. വികാസാണ് പാടിയിരിക്കുന്നതും. ടൈറ്റില്‍സ്- ജോസഫ് സാവിയോ സി ജെ. ഇല്ലുസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍- ജോണി ഫ്രെയിമ്‌സ്.

നടിയായും അവതാരകയായും ശില്‍പ ബാല ശ്രദ്ധേയയാണ്. 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരിയിലെത്തിയത്. ക്ലാസ്സിക്കല്‍ ഡാൻസില്‍ ശില്‍പ ബാല ശാസ്‍ത്രീയമായി പരിശീലനം നേടിയിട്ടുണ്ട്. ശില്‍പ ബാലയുടെ സംവിധാനത്തില്‍ എത്തിയ പൈങ്കിളി പാട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
