ഹോളിവുഡ് നടൻ എഡ്ഡി ഹസ്സെല്‍ വെടിയേറ്റ് മരിച്ചു. 30 വയസായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒരു മണിക്കായിരുന്നു സംഭവം. കാമുകിയുടെ വീടിന് മുന്നിലാണ് എഡ്ഡി ഹസ്സെലിന് വെടിയേറ്റത്. എഡ്ഡി ഹസ്സെലിന്റെ വയറിന് വെടിയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.

ടെക്സാസിലെ ഗ്രാൻഡ് പ്രൈരി അപാര്‍ട്‍മെന്റിലാണ് എഡ്ഡി ഹസ്സെലിന്റെ കാമുകിയുടെ വീട്. ഇതിന് മുന്നില്‍ വെച്ചാണ് എഡ്ഡി ഹസ്സെലിന് വെടിയേറ്റത്. ഓസ്‍കര്‍ നാമനിര്‍ദേശം ലഭിച്ച ദ കിഡ്‍സ് ആര്‍ ഓള്‍ റൈറ്റ് എന്ന സിനിമയിലൂടെയാണ് എഡ്ഡി ഹസ്സെല്‍ ശ്രദ്ധേയനാകുന്നത്. ടെക്സാസ് സ്വദേശിയാണ് എഡ്ഡി ഹസല്‍. ഓ ലൂസിയാണ് അവസാന ചിത്രം. 2010 വരെ ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിയ എഡ്ഡി ഹസ്സല്‍ ഇപ്പോള്‍ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നു.

ദ ഫാമിലി ട്രീ, ഫാമിലി വീക്കൻഡ്, ഹൗസ് ഓഫ് ഡസ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ എഡ്ഡി ഹസ്സെല്‍ അഭിനയിച്ചിട്ടുണ്ട്.

സ്റ്റീവ് ജോബ്‍സിന്റെ ജീവിത കഥ പറഞ്ഞ ജോബ്‍സിലും എഡ്ഡി ഹസ്സെല്‍ അഭിനയിച്ചിട്ടുണ്ട്.