ടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി സംവിധാനം ചെയ്യുന്ന ചിത്രം 'ജാന്‍ എമന്‍റെ' പൂജ നടന്നു. വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യർ, ഷോൺ ആന്റണി, ​ഗണേഷ് മേനോൻ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ജാന്‍ എ മന്‍. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ജയരാജ്, രാജീവ് രവി, കെ.യു മോഹനന്‍ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറും അസിസ്റ്റന്റ് ക്യാമറാമാനും ആയിരുന്ന ചിദംബരം എസ്.പിയുടെ ആദ്യ സംവിധാന സംരഭം കൂടിയാണിത്. ചിദംബരവും നടന്‍ ഗണപതിയും, സപ്‌നേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി, സംഗീത സംവിധാനം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ദാസ്, നിര്‍മ്മാണ നിര്‍വഹണം പി.കെ ജിനു, എന്നിവരാണ്. സലാം കുഴിയിലും സജിത്ത് കുമാറുമാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍. മേക്കപ്പ് ആര്‍ജി വയനാടന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത് ആണ്.