70 കഴിഞ്ഞവരിൽ എല്ലാ തരം വസ്ത്രങ്ങളും ഇണങ്ങുന്ന ഒരാൾ മമ്മൂട്ടി ആണെന്നായിരുന്നു താൻ കരുതിയിരുന്നത്. എന്നാൽ ആ ധാരണ തിരുത്തി കുറിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും ഹരീഷ് പേരടി കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) ദുബായിൽ എത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാന്റ്‍സും ഷർട്ടും ധരിച്ചെത്തിയ മുഖ്യമന്ത്രിയുടെ വേഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പിണറായി വിജയനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി(Hareesh Peradi).
70 കഴിഞ്ഞവരിൽ എല്ലാ തരം വസ്ത്രങ്ങളും ഇണങ്ങുന്ന ഒരാൾ മമ്മൂട്ടി ആണെന്നായിരുന്നു താൻ കരുതിയിരുന്നത്. എന്നാൽ ആ ധാരണ തിരുത്തി കുറിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും ഹരീഷ് പേരടി കുറിച്ചു. കരിപുരണ്ട തീവണ്ടിയേക്കാൾ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ റെയിലിന്. അതുപോലെ പുതിയ വേഷത്തിന് സമകാലിക രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട് എന്ന് ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകൾ
സഖാവേ ഇത് തകർത്തു...70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ...നിങ്ങൾ അതിനെയും പൊളിച്ചു...എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല...വേഷത്തിൽ സഖാവിനെക്കാൾ ഒരു അഞ്ച് മാർക്ക് ഞാൻ ടീച്ചർക്ക് കൊടുക്കും...ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്...പഴയ കോലങ്ങൾ മാറ്റുമ്പോൾ തന്നെയാണ് പുതിയ ചിന്തകൾക്കും പ്രസ്ക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാൾ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് ...അതുകൊണ്ട്തന്നെ നിങ്ങൾ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തിൽ വലിയ പ്രസ്ക്തിയുണ്ട്...കൃത്യമായ രാഷ്ട്രിയമുണ്ട്...ലാൽസലാം
