'ഭഗവാൻ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കുക ആയിരുന്നു നടൻ.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തില്‍ രാമനെ മോശമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് സെൻസർ ലഭിക്കില്ലെന്ന് നടൻ ഇർഷാദ്. 'ഭഗവാൻ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന്റെ പ്രമോഷൻ പ്രസ് മീറ്റിൽ സംസാരിക്കുക ആയിരുന്നു നടൻ. ചിത്രത്തിൽ രാമനെ മോശമായാണോ ചിത്രീകരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു ഇർഷാദ്.
"ഇന്നത്തെ കാലാവസ്ഥയിൽ അല്ലെങ്കിൽ ഇന്നത്തെ അവസ്ഥയിൽ രാമനെ മോശമായിട്ട് ചിത്രീകരിക്കുന്ന ഒരു സിനിമയ്ക്കും സെൻസർ കിട്ടില്ലെന്ന് അറിയാമല്ലോ. ഞങ്ങളുടെ സിനിമയ്ക്ക് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. അതെന്ത് കൊണ്ടാണെന്ന് അറിയില്ല. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സ്ഥലത്തൊക്കെ ചില കട്ടുകൾ വന്നിട്ടുണ്ട്. ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ഇത്തരം സിനിമകൾ എടുക്കുകയും അതിന് സെൻസർ കിട്ടുക എന്നതും വലിയ പാടാണ്. അതുകൊണ്ട് രാമനെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ ഈ സിനിമയ്ക്ക് സെൻസർ കിട്ടില്ല എന്നുള്ളത് വ്യക്തമാണ്. സെൻസറിന് പോകുന്നവർക്ക്, അവിടെ ആരാണ് സിനിമ കാണുന്നതും മാർക്ക് ചെയ്യുന്നതെന്നുമൊക്കെ കൃത്യമായി അറിയാനാകും. അതുകൊണ്ട് ഒരിക്കലും അങ്ങനെ ഒരു വശം ഈ സിനിമയ്ക്ക് ഇല്ല", എന്നാണ് ഇർഷാദ് പറഞ്ഞത്.
'അപ്പക്ക് ഡോക്ടർ എഴുതിയ ഒരു മരുന്നുണ്ട്, മെൽബണിൽ ആണ് ഉള്ളത്, അതെങ്ങനെയും എത്തിക്കണം'
അതേസമയം, ജൂലൈ 21ന് ആണ് ഭഗവാൻ ദാസന്റെ രാമരാജ്യത്തിന്റെ റിലീസ്. നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് രാധാകൃഷ്ണന്‍ ആണ് മുഖ്യ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ എന്നിവ ഒരുക്കിയത് ഫെബിന്‍ സിദ്ധാര്‍ത്ഥാണ്. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമായിരിക്കും ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. നാട്ടിലെ അമ്പലത്തില്‍ നടക്കുന്ന ഉത്സവവും, അതിനോടനുബന്ധമായി നടക്കുന്ന ബാലെയും, അതില്‍ചൊല്ലിയുള്ള ചില പ്രശ്‌നങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ മുഖ്യ പ്രതിപാദ്യവിഷയം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

