പ്രണയവും വിവാഹജീവതവും എങ്ങനെയെന്നതിന് സിനിമയിലെ മാതൃകാ ദമ്പതികളാണ് ജയറാമും പാർവതിയുമെന്നാണ് ആരാധകർ പറയുന്നത്.

ലയാളികളുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. താരത്തിളക്കത്തിൽ ഒന്നിച്ച രണ്ടുപേരെയും സ്വന്തം വീട്ടിലെ അം​ഗത്തെ പോലെയാണ് മലയാളികൾ നോക്കി കാണുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് പാർവതി. എങ്കിലും ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇന്നിതാ പ്രിയതാരങ്ങൾ ഒന്നായിട്ട് 30 വർഷം തികയുകയാണ്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. 

അച്ഛനും അമ്മയ്ക്കും ആശംസകൾ അറിയിച്ചു കൊണ്ട് കാളിദാസ് ജയറാമും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 'അപ്പയ്ക്കും അമ്മയ്ക്കും മുപ്പതാം വിവാഹവാർഷിക ആശംസകൾ !!! ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു', എന്നാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ച് കാളിദാസ് കുറിച്ചത്. 

1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു പാർവതി- ജയറാം വിവാഹം. ‘അപര’ന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും ‘അപര’നിലൂടെ തന്നെയായിരുന്നു. ആ പരിചം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും ചെന്നെത്തുക ആയിരുന്നു. 

View post on Instagram

പ്രണയവും വിവാഹജീവതവും എങ്ങനെയെന്നതിന് സിനിമയിലെ മാതൃകാ ദമ്പതികളാണ് ജയറാമും പാർവതിയുമെന്നാണ് ആരാധകർ പറയുന്നത്. വിവാഹശേഷം പാർവതി സിനിമയിൽ നിന്നും പൂർണ്ണമായും ബൈ പറഞ്ഞെങ്കിലും ജയറാം ഇന്നും ഇൻഡസ്‍ട്രിയിൽ സജീവമാണ്. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാര്‍വതി ഇപ്പോൾ. മതാപിതാക്കളുടെ വഴിയെ തന്നെയാണ് മകൻ കാളിദാസും. 

മലയാളത്തിലും തമിഴിലുമടക്കം നിരവധി സിനിമകളിൽ കാളിദാസ് അഭിനയിച്ചു കഴിഞ്ഞു. അച്ഛനെ പോലെ തന്നെ മിമിക്രിയും ഈ യുവതാരത്തിന് വശമാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മകൾ മാളവിക. ഏതാനും പരസ്യങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും അഭിനയിച്ച് മാളവിക ശ്രദ്ധനേടിയിട്ടുണ്ട്.

 ‘സത്യാ സംഗതി സത്യം തന്നെയാണ്, ഇവർ പ്രേമത്തിലാണ്’, ശ്രീനിവാസൻ വിളിച്ചുപറഞ്ഞു