സുരേഷ് ഗോപിക്ക് ഹിറ്റ്, ജയറാമിന്റെ ചിത്രവും ആവേശമാകും, മിഥുൻ മാനുവലിന്റെ ഓസ്‍ലര്‍ അപ്‍ഡേറ്റ് പുറത്ത്
ഗരുഡന് പിന്നാലെ ജയറാം നായകനായ ചിത്രം ഓസ്‍ലറുമായി മിഥുൻ മാനുവേല്‍ തോമസ്.

സുരേഷ് ഗോപി നായകനായ ഗരുഡന്റെ തിരക്കഥ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. തിരക്കഥയുടെ ബലത്തിലാണ് ഗരുഡൻ പറന്നുയരുന്നത്. തിരക്കഥ മിഥുൻ മാനുവല്‍ തോമസിന്റേതാണ്. മിഥുൻ മാനുവേല്‍ തോമസിന്റെ സംവിധാനത്തിലുള്ള ചിത്രം ഓസ്‍ലറിന്റെ പുതിയ അപ്‍ഡേറ്റാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഓസ്‍ലറില്‍ നായകൻ ജയറാമാണ്. തിരക്കഥ ഡോ. രണ്‍ധീര്‍ കൃഷ്‍ണന്റേതാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വറാണ്. ജനുവരി 11നാണ് ജയറാം നായകനാകുന്ന ചിത്രം ഓസ്‍ലര്‍ റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഓസ്‍ലര്‍ നിര്‍മിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവല്‍ തോമസും ചേര്‍ന്നാണ്. ലൈൻ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുല്‍ ദാസാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലും സംഗീതം മിഥുൻ മുകുന്ദനും നിര്‍വഹിക്കുമ്പോള്‍ ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിൻസ് ജോയ്‍യും പ്രൊഡക്ഷൻ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനുമാണ്.
ഓസ്‍ലറില്‍ മമ്മൂട്ടി ഒരു അതിഥി കഥാപാത്രമായി എത്തുമ്പോള്‍ അനശ്വര രാജൻ, അര്‍ജുൻ അശോകൻ, ആര്യ സലിം, ശ്രീരാം രാമചന്ദ്രൻ, അനൂപ് മേനേൻ, സെന്തില്‍ കൃഷ്‍ണ, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തൻ എന്നിവരും ഓസ്‍ലറില്‍ വേഷമിടുന്നു. വൈശാഖ് മമ്മൂട്ടിയെ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും മിഥുവൻ മാനുവേല്‍ തോമസാണ്. ടര്‍ബോ എന്ന് പേരിട്ടിരിക്കുന്ന വൈശാഖ് ചിത്രത്തില്‍ ഒരു അച്ചായൻ വേഷത്തില്‍ ആയിരിക്കും മമ്മൂട്ടി എത്തുക. ആക്ഷൻ കൊറിയോഗ്രാഫിയില്‍ മിന്നിത്തിളങ്ങുന്ന ഇരട്ട സഹോദരൻമാരായ അൻപറിവ് ഇനി മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ടര്‍ബോയില്‍ ഭാഗമാകുന്നു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ടര്‍ബോയില്‍ മമ്മൂട്ടി ജോയിൻ ചെയ്‍തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക