അമ്പരപ്പിക്കാൻ ജയറാം, ഓസ്‍ലറിന്റെ അപ്‍ഡേറ്റെത്തി
ഓസ്‍ലറിന്റെ പുതിയൊരു അപ്‍ഡേറ്റ്.

ജയറാം വേറിട്ട വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് ഓസ്‍ലര്‍. സംവിധാനം മിഥുൻ മാനുവല്‍ തോമസിന്റേതാണ്. പൊലീസ് ഓഫീസറായിട്ടാണ് ജയറാം എത്തുക. മിഥുൻ മാനുവേല്‍ തോമസിന്റെ സംവിധാനത്തിലുള്ള ചിത്രം ഓസ്‍ലറിന്റെ പുതിയ അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
അര്‍ജുൻ അശോകനൊപ്പം അനശ്വര രാജനുമെത്തുന്ന ചിത്രമായ ഓസ്‍ലറിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ട്. തിരക്കഥ ഡോ. രണ്‍ധീര്‍ കൃഷ്‍ണന്റേതാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വറാണ്. ജനുവരി 11നാണ് ജയറാം നായകനാകുന്ന ചിത്രം ഓസ്‍ലര്‍ റിലീസ് ചെയ്യുക എന്നാണ് ലഭ്യമാകുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഓസ്‍ലര്‍ നിര്‍മിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവല്‍ തോമസും ചേര്‍ന്നാണ്. ലൈൻ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുല്‍ ദാസാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലും സംഗീതം മിഥുൻ മുകുന്ദനും നിര്‍വഹിക്കുമ്പോള്‍ ജയറാമിന്റ ഓസ്‍ലെറിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിൻസ് ജോയ്‍യും പ്രൊഡക്ഷൻ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനുമാണ്.
മകളാണ് ജയറാം നായകനായി മലയാളത്തില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നന്ദകുമാര്‍ എന്ന നായക കഥാപാത്രമായിട്ട് ചിത്രത്തില്‍ ജയറാം എത്തിയപ്പോള്‍ ഭാര്യയായ ജൂലിയറ്റ് മീരാ ജാസ്‍മിനും ഡോ ഗോവിന്ദനായി ഇന്നസെന്റും ഡോ. സൂസനായി ശ്രീധന്യയും ബോബിയായി സിദ്ധിഖും മാനസിക രോഗിയായി ശ്രീലത നമ്പൂതിരിയും വേഷമിട്ടു. മകള്‍ അപര്‍ണയുടെ വേഷത്തില്‍ ജയറാം ചിത്രത്തില്‍ എത്തിയത് ദേവിക സഞ്‍ജയ്‍യും ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറും ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് സത്യൻ അന്തിക്കാടും തിരക്കഥ എഴുതിയത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും സംഗീത സംവിധാനം രാഹുല്‍ രാജുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക