ജീവ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.
'സരിഗമപ' എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനംകവർന്ന അവതാരകൻ ആണ് ജീവ. പ്രേക്ഷകരുടെ അവതാരകൻ എന്ന ലേബൽ ശരിക്കും ജീവയ്ക്ക് ഇണങ്ങും. കാരണം അത്രത്തോളം സ്വാധീനമാണ് താരം ഷോയിലൂടെ നേടിയെടുത്തത്. ഇപ്പോൾ സോഷ്യൽമീഡിയയും യുട്യൂബുമായി താരവും ഭാര്യ അപർണയും സജീവമാണ്.
സിനിമയാണ് തന്റെ ലക്ഷ്യമെന്ന് തുടക്കം മുതൽ തന്നെ ജീവ പറഞ്ഞിരുന്നു. 'ജസ്റ്റ് മാരീഡ് തിംഗ്‌സ്' വെബ് സീരീസിൽ അഭിനയിച്ചപ്പോൾ ജീവയിലെ അഭിനേതാവ് പ്രേക്ഷകർക്ക് സുപരിചിതനായി. എല്ലാ ആഘോഷങ്ങളും കളറായി തന്നെ അടിച്ച് പൊളിക്കുന്ന ആളാണ് ജീവ. അത് ജീവയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് തന്നെ വ്യക്തമാണ്.
നീണ്ട ദീപാവലി ആഘോഷ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. ദീപാവലി ആഘോഷത്തിനെടുത്ത ചിത്രങ്ങൾ ജീവ നാല് ദിവസം കൊണ്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം 'അങ്ങനെ ദീപാവലി കഴിഞ്ഞു' എന്നെഴുതിയ ജീവ ബ്രാക്കറ്റിൽ ഫോട്ടോകള്‍ എന്നും ക്യാപ്ഷനായി ചേർത്തിട്ടുണ്ട്. സമാധാനമായി, അതെന്തായാലും നന്നായി എന്നൊക്കെയാണ് രസകരമായ കമന്റുകൾ. ഞങ്ങൾ ലൈക് അടിക്കുന്നെന്ന് കരുതി ഇങ്ങനൊക്കെ ചെയ്യാവോയെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും ഇത്തവണ ജീവയും കുടുംബവും ദീപാവലി കെങ്കേമമായി തന്നെ ആഘോഷിച്ചിരിക്കുകയാണ്. ജീവ പങ്കുവെച്ച തന്റെ ഫോട്ടോകളും ഓണ്‍ലൈനില്‍ ഹിറ്റായിക്കഴിഞ്ഞു.
സൂര്യ മ്യൂസിക്കലിലൂടെയാണ് താരത്തിന്റെ തുടക്കം. ഏറോനോട്ടിക്കൽ എൻജിനീയറിങ്ങാണ് പഠിച്ചതെങ്കിലും അഭിനയത്തോടുള്ള അഭിനിവേശം മൂലം പഠനം പൂർത്തിയാക്കിയാതെ ജീവ അപ്രതീക്ഷിതമായിട്ടാണ് ആങ്കറിങ് മേഖലയിലേക്ക് കടന്നവന്നത്. പാട്ടുവണ്ടിയിൽ വച്ചാണ് തന്റെ ഭാര്യ അപര്‍ണ തോമസിനെ ആദ്യമായി കണ്ടുമുട്ടിയതെന്നും ജീവ പറഞ്ഞിട്ടുണ്ട്.. അങ്ങനെ പാട്ടുവണ്ടി പതിയെ പ്രണയവണ്ടിയായും പിന്നീട് ജീവിത വണ്ടിയായും മാറുകയായിരുന്നതായി താരം നേരത്തെ പറഞ്ഞിട്ടുണ്ട്.
Read More: പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഷെയ്ൻ നിഗം, 'കൊറോണ പേപ്പേഴ്‍സ്' തുടങ്ങി
