ജിഷിൻ എഴുതിയ കുറിപ്പാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 

മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ജിഷിനും വരദയും. ഓണ്‍ സ്‌ക്രീനില്‍ വില്ലനും നായികയുമായിരുന്നവര്‍ ജീവിതത്തില്‍ നായികയും നായികയുമായി മാറുകയായിരുന്നു. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ വിശേഷങ്ങളായിരുന്നു. സീരിയല്‍ ലോകത്തിലെ താരങ്ങളാണ് ജിഷിനും വരദയും. ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകളും കുറിപ്പുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. ജിഷിൻ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോയ്ക്കും ലഭിക്കുന്നതിനേക്കാൾ അഭിപ്രായം അതിനൊപ്പം പങ്കുവെക്കപ്പെടുന്ന ക്യാപ്‌ഷന് ആണെന്നതാണ് പ്രത്യേകത.

ഇപ്പോഴിതാ ജിഷിന്റെ പുതിയ കുറിപ്പും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആഗ്രഹങ്ങളെക്കുറിച്ചാണ് പുതിയ പോസ്റ്റില്‍ ജിഷിന്‍ പറയുന്നത്. ഓര്‍മ്മകളില്‍ ചിലത് സ്വപ്‍നങ്ങളാണ് . സ്വപ്‍നങ്ങളില്‍ ചിലത് ആഗ്രഹങ്ങളാണ്. ആഗ്രഹങ്ങളില്‍ ചിലത് പ്രതീക്ഷകളാണ്. ആപ്രതീക്ഷകളാണ് ജീവിതം എന്നായിരുന്നു ആരാധകര്‍ക്ക് ശുഭദിനം ആശംസിച്ചു കൊണ്ട് ജിഷിന്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് മറുപടിയുമായി നിരവധി പേരും എത്തിയിട്ടുണ്ട്. തന്റെ ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

View post on Instagram

'അമല' എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ജിഷിനും വരദയും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ജിഷിനും വരദയും വിവാഹിതരാവുകയായിരുന്നു. ജിഷിനും വരദയും പിരിഞ്ഞുവെന്നും ഉടനെ തന്നെ ഔദ്യോഗികമായി വിവാഹ മോചിതരാകുമെന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.വിവാഹമോചനത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ ഒന്നും തന്നെ സംസാരിച്ചിട്ടില്ല. ഇതിനിടെ വരദ സ്വന്തമായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. യാത്രകളും മറ്റുമായി തിരക്കിലാണ് ഇപ്പോള്‍ വരദ. താന്‍ പോകുന്ന യാത്രകളുടേയും തന്റെ വീട്ടുവിശേഷങ്ങളുമെല്ലാം വരദ തന്റെ യൂട്യൂബ് ചാനല്‍ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Read More: റിലീസ് പ്രഖ്യാപിച്ച് 'അറിയിപ്പി'ന്റെ ട്രെയിലര്‍