നടി ജ്യോതിക പങ്കുവെച്ച വര്‍ക്കൗട്ട് വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു. 

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ജ്യോതിക. അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുമുണ്ട് നടി ജ്യോതിക. ജ്യോതിക പങ്കുവെച്ച പുതിയ ഒരു വീഡിയോണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യയും ആ വീഡിയോ രസകരമായ ഒരു ക്യാപ്ഷനോടെ പങ്കുവെച്ചിട്ടുണ്ട്.

നടി ജ്യോതിക തന്റെ വര്‍ക്കൗട്ട് വീഡിയോ ആണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. 'വണ്ടര്‍ വുമണ്‍' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സൂര്യ പങ്കുവെച്ചത്. എന്തായാലും പെട്ടെന്നു തന്നെ ജ്യോതികയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരിക്കുകയാണ്. ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന ഒരു വീഡിയോ ആണ് ഇത് എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. ജ്യോതിക നായികയായി എത്താനുള്ള മലയാള ചിത്രമായ 'കാതല്‍' ആണ്.

View post on Instagram

'കാതല്‍' എന്ന പുതിയ മലയാള ചിത്രത്തില്‍ മമ്മൂട്ടിയാണ് ജ്യോതികയുടെ നായകൻ. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ആദര്‍ശ് സുകുമാരൻ, പോള്‍സണ്‍ സ്‍കറിയ എന്നിവരാണ് തിരക്കഥ എഴുതുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'കാതല്‍'. 'റോഷാക്കി'നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കെ എസ് ചിത്ര മമ്മൂട്ടി ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നുണ്ട്. അൻവര്‍ അലിയാണ് ചിത്രത്തിന്റെ ഗാനരചന. ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.

Read More: ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു, 'നടന്ന സംഭവം' മോഷൻ പോസ്റ്റര്‍ പുറത്ത്

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

YouTube video player