ബിഗ് ബോസിനു വേണ്ട കണ്ടന്റ് ആ രീതിയിൽ ആയിരുന്നില്ല.

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കലാഭവൻ സരിഗ. കഴിഞ്ഞയാഴ്‍ചയാണ് സരിഗ ഷോയിൽ നിന്നും എവിക്ട് ആയത്. ഷോയിൽ ബിഗ് ബോസ് ഉദ്ദേശിക്കുന്ന കണ്ടന്റ് തനിക്ക് കൊടുക്കാൻ കഴിഞ്ഞില്ലെന്ന് സരിഗ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സരിഗ. ഒരു ഗെയിം എന്ന രീതിയിൽ അല്ലേ ബിഗ് ബോസിൽ പോയതെന്നും മറ്റുള്ളവരെ മൽസരാർത്ഥികളായി കണ്ടില്ലേ എന്നുമുള്ള ചോദ്യത്തിന് അവരെയെല്ലാം താൻ മൽസരാർത്ഥികളായി കണ്ടെന്നും എന്നാൽ അവരാരും തന്നെ ഒരു മൽസരാർത്ഥിയായി കണ്ടില്ലെന്നുമായിരുന്നു ചിരിച്ചുകൊണ്ട് സരിഗയുടെ പ്രതികരണം.

''മറ്റൊരു ഷോയിൽ ആയിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ ഹൈലറ്റ് ചെയ്യപ്പെടുമായിരിക്കാം. പക്ഷേ, ബിഗ് ബോസിനു വേണ്ട കണ്ടന്റ് ആ രീതിയിൽ ആയിരുന്നില്ല. ഞാനെന്തെങ്കിലും എതിരഭിപ്രായം പറയുകയാണെങ്കിൽ പോയിന്റുകൾ മാത്രമേ പറയൂ. അപ്പോൾ അവരെല്ലാവരും ചേച്ചി പറഞ്ഞത് ശരിയാണെന്നു പറയും. തർക്കിക്കാനോ ഒച്ചയുണ്ടാക്കാനോ നിൽക്കില്ല. ആര്യൻ ഉൾ‌പ്പെടെ അതു പറഞ്ഞിട്ടുണ്ട്. YouTube video player

ഞാൻ പറയുന്ന പോയിന്റ് അംഗീകരിച്ച് ശരിയാണെന്നു പറഞ്ഞ് സീലും വെച്ചു കഴിഞ്ഞ് പിന്നെ വെറുതേ അതേ വിഷയത്തി‌ന്റെ പേരിൽ തർക്കിക്കേണ്ട ആവശ്യം ഇല്ലല്ലോ'', സരിഗ അഭിമുഖത്തിൽ പറഞ്ഞു.

''ഞാൻ പറയുന്നത് എക്സ്ക്ലൂസീവ് ആയി പോകേണ്ട സാധനമല്ലല്ലെന്നും ഇതൊന്നും ഒരു കണ്ടന്റ് അല്ലെന്നും എന്ന് എനിക്കും അറിയാമായിരുന്നു. കണ്ടന്റിനു വേണ്ടി ഞാനല്ലാതാകാനും തയ്യാറല്ലായിരുന്നു. എക്സ്ലൂസീവ് സാധനങ്ങൾ കൊടുക്കണം എന്ന് എനിക്കു തോന്നിയുമില്ല. എന്നെക്കൊണ്ട് ആരും തോന്നിപ്പിച്ചുമില്ല. എന്നെ കുറച്ചുകൂടി ആളുകൾ‌ അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അത് എനിക്കു വേണ്ടിയല്ല, എന്റെ കലയ്ക്കു വേണ്ടിയാണ്. അത് ബിഗ്ബോസിലൂടെ സാധിച്ചു'', കലാഭവൻ സരിഗ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക