നവംബർ പത്തിന് ആയിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം.

ലയാളികളിൽ ഭൂരിഭാ​ഗം പേർക്കും ഇപ്പോൾ സുപരിചിതയാണ് മോഡലായ തരിണി കലിം​ഗരായർ. നടൻ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹം കഴിക്കാൻ പോകുന്ന ആളാണ് തരിണി. അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിലുടെ പ്രണയം അറിയിച്ച കാളിദാസ് പിന്നീട് തരിണിയെ ജീവിതസഖിയായി കൂട്ടുകയായിരുന്നു. അതേസമയം, മോഡലിം​ഗ് ലോകത്തെ താരമാണ് തരിണി. ചെറുപ്പത്തിലെ മോഡലിം​ഗ് തുടങ്ങിയ ഇവരുടെ സമ്പാദ്യം ഇന്ന് കോടികളാണ്. 

പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം തരിണിയെയും സഹോദരിയെയും കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. പ്രതിസന്ധികളും ഏറെ കഷ്ടപ്പാടുകളും തരിണിയും കുടുംബവും നേരിട്ടു. ചെന്നൈയിലെ ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ പഠിച്ച തരിണി, പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദവും കരസ്ഥമാക്കി. പഠനത്തിനിടെ തന്നെ തരിണി മോഡലിം​ഗ് ചെയ്തു. അതും പതിനാറാമത്തെ വയസിൽ. ഇതിനിടെ തന്നെ സിനിമാ നിർമാണവും തരിണി അഭ്യസിച്ചു.

വിവിധ പരസ്യങ്ങളിലും ഫാഷൻ ഷോകളിലും പങ്കെടുത്തിട്ടുള്ള തരിണി, മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ പട്ടങ്ങൾ സ്വന്തമാക്കി. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും തരിണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കഷ്ടപ്പാടിൽ നിന്നും ഉയർന്നുവന്ന തരിണിയുടെ ഇന്നത്തെ ആസ്തി കോടികളാണ്. ചെന്നൈയിൽ സ്വന്തമായി ആഡംബര വീടും വാഹനവും തരിണിക്ക് ഉണ്ട്. 

വല്ലാത്ത വിയർപ്പ്, ശരീരമാകെ ചൂട്, മുടികൊഴിച്ചില്‍; തുടക്കത്തിൽ ചികിത്സിച്ചിരുന്നെങ്കിൽ..; മഞ്ജു പത്രോസ്

നവംബർ പത്തിന് ആയിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതേസമയം, കാളിദാസിന്റെ വിവാഹം ഉടൻ ഉണ്ടാകില്ലെന്ന് പാർവതി അടുത്തിടെ അറിയിച്ചുരുന്നു. പകരം മാളവികയുടെ വിവാഹം ഉടൻ നടക്കുമെന്നാണ് നടി അറിയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..