കാര്‍ത്തി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം സര്‍ദാര്‍ 2ന്റെ അപ്‍ഡേറ്റ് പുറത്ത്.
കാര്‍ത്തി നായകനായി വേഷമിട്ട ഹിറ്റ് ചിത്രമാണ് സര്‍ദാര്‍. സമീപകാലത്ത് തമിഴകത്ത് ഗ്യാരണ്ടിയുള്ള താരമായ കാര്‍ത്തിയുടെ വമ്പൻ ഹിറ്റായ സര്‍ദാറിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ദാര്‍ 2 ഫെബ്രുവരി രണ്ടിന് തുടങ്ങും എന്നും റിപ്പോര്‍ട്ടുണ്ട്. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ രണ്ടിനെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റാണ് പുതുതായി ചര്‍ച്ചയാകുന്നത്.
രത്‍ന കുമാര്‍ സര്‍ദാര്‍ 2വിന്റെ തിരക്കഥയില്‍ പങ്കാളിയാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകൻ പി എസ് മിത്രനുമായി ചേര്‍ന്ന് തിരക്കഥയെഴുതാൻ രത്ന കുമാറും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം ലിയോയുടെ തിരക്കഥയിലും രത്‍ന കുമാര്‍ പങ്കാളിയായതിനാല്‍ ആരാധകരുടെ പ്രിയപ്പെട്ട ഒരു എഴുത്തുകാരനാണ്. എന്തായാലും പുതിയ അപ്‍ഡേറ്റ് സര്‍ദാര്‍ സിനിമയുടെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.
സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ ഒരു സ്‍പൈ ആയിട്ടാണ് കാർത്തി അഭിനയിച്ചിരുന്നത്. വ്യത്യസ്‍ത ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിയെ കൂടാതെ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, അബ്‍ദൂള്‍, വിജയ് വരദരാജ് എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.
