Asianet News MalayalamAsianet News Malayalam

'പ്രിയൻ അങ്കിളിന് നന്ദി, ട്രോളര്‍മാര്‍ക്കും', വീഡിയോയില്‍ കീര്‍ത്തി സുരേഷ്

നടി കീര്‍ത്തി സുരേഷിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍.

 

Actor Keerthy Sureshs thanks video getting attention hrk
Author
First Published Nov 15, 2023, 11:33 AM IST

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് കീര്‍ത്തി സുരേഷ്. ഒട്ടേറെ ഹിറ്റുകളില്‍ നായികയാകുകയും ദേശീയ അവാര്‍ഡ് നേടുകയും ചെയ്‍തിട്ടുണ്ട് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയായതിന്റെ 10 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. മോഹൻലാലിന്റെ ഗീതാഞ്‍ജലി എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ കീര്‍ത്തി സുരേഷ് പ്രേക്ഷകര്‍ക്കടക്കം നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്.

മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ നടി കീര്‍ത്തി സുരേഷ് നന്ദി പറയുന്നു. നായികയായി എത്തിയിട്ട് ഞാൻ 10 വര്‍ഷങ്ങള്‍ തികച്ചിരിക്കുകയാണ്. ആദ്യം അച്ഛനും അമ്മയ്‍ക്കും നന്ദി. ഗുരു പ്രിയൻ അങ്കിളാണ് എനിക്ക് തുടക്കം കുറിച്ചത്, എന്നന്നേയ്‍ക്കും കടപ്പാടുണ്ടാകും എന്ന് വ്യക്തമാക്കിയ കീര്‍ത്തി സുരേഷ് വീഡിയോയിലൂടെ എല്ലാ സംവിധായകര്‍ക്കും നന്ദി പറയുന്നു.

എന്നും പിന്തുണയ്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറയുന്നതായി കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നു. മികച്ച പ്രകടനമായി എത്തും എന്ന് താൻ ഉറപ്പു നല്‍കുന്നുവെന്ന് കീര്‍ത്തി സുരേഷ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇനി ട്രോളര്‍മാരോടാണ്. എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്‍ടപ്പെടണം എന്നില്ല, തനിക്ക് പക്ഷേ പ്രോത്സാഹനമായി മാറിയിട്ടുണ്ട് എന്നും കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നു.

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രം സൈറണാണ്. ജയം രവി നായകനായി എത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനും നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയുമുള്ള സൈറണ്‍ ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി എത്തുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജും സംഗീതം പകരുന്നത് ജി വി പ്രകാശ് കുമാറും ഛായാഗ്രാഹകനാകുന്നത് സെല്‍വകുമാര്‍ എസ്‍കെയുമാണ്,

Read More: സുരേഷ് ഗോപിയോട് ഏറ്റുമുട്ടാൻ പൊന്നും താരം, എസ് ജെ സൂര്യ മലയാളത്തിലേക്കോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios