താനെയിലെ കൽവ സ്റ്റേഷനിൽ രജിസ്റ്റ‍ര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ നവി മുംബൈയിൽ നിന്നാണ് നടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. താനെയിലെ കോടതി കേതകിയെ പൊലീസ് മെയ് 18 വരെ കസ്റ്റഡിയിൽ വിട്ടു.

മുംബൈ: മുതിർന്ന എൻസിപി നേതാവ് ശരദ് പവാറിനെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ മറാത്തി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തു. 'പവാർ ഹിന്ദുക്കൾക്കെതിരാണെന്നും നരകം കാത്തിരിക്കുന്നുണ്ടെന്നും' സൂചിപ്പിച്ച് മറ്റൊരാൾ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കേതകി ഷെയറ് ചെയ്യുകയായിരുന്നു. ഇതിനെതിരെ സ്വപ്നിൽ നേത്‌കെ എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. താനെയിലെ കൽവ സ്റ്റേഷനിൽ രജിസ്റ്റ‍ര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ നവി മുംബൈയിൽ നിന്നാണ് നടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. താനെയിലെ കോടതി കേതകിയെ മെയ് 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കേതകിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ വിമ‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. എൻസിപി പ്രവ‍ര്‍ത്തകര്‍ താരത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ നവിമുംബൈയിലെ കലംബൊലി പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് നടിയ്ക്ക് നേരെ എൻസിപി വനിതാപ്രവർത്തകർ ചീമുട്ടയും മഷിയുമെറിഞ്ഞു. ഏറെ പണിപ്പെട്ടാണ് പൊലീസ് കയ്യേറ്റശ്രമം തടഞ്ഞത്. നാസിക്കിൽ ഒരു ഫാർമസി വിദ്യാർഥിയെയും പവാറിനെതിരായ ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

'എന്‍റെ മി ടൂ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ'; ധ്യാന്‍ ശ്രീനിവാസന്‍റെ അഭിമുഖത്തില്‍ വിമര്‍ശനം


അദിതിയെ പോലെ ഇനിയുണ്ടാകുമോ മറ്റൊരാൾ? : ഒരു ഫോട്ടോ ഓർമപ്പെടുത്തുന്നത്