ചാവേറില്‍ വയലൻസ് ഒരു സെലിബ്രേഷനല്ലെന്നും താരം വ്യക്തമാക്കുന്നു.

താരങ്ങളെ വേറിട്ട ഒരു രീതിയില്‍ സിനിമയില്‍ പ്രൊജക്റ്റ് ചെയ്യാൻ മിടുക്കുള്ളയാളാണ് ടിനു പാപ്പച്ചൻ എന്ന് കുഞ്ചാക്കോ ബോബൻ. പണിയെടുപ്പിക്കുന്ന ഒരു മികച്ച സംവിധായകനാണ്. നമുക്ക് സാധിക്കാത്തതും നമ്മളെ കൊണ്ടു തന്നെ പുള്ളി ചെയ്യിപ്പിക്കും. ഒന്നിലും ഒരു വിട്ടുവീഴ്‍ചയുമില്ലാത്ത ഒരു ടെക്‍നീഷനാണ് അല്ലെങ്കില്‍ ഭീകരനാണ് ടിനു പാപ്പച്ചൻ എന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബൻ തമാശയെന്നോണം പറഞ്ഞു.

ഒന്നിലും ഒരു വിട്ടുവീഴ്‍ചയുമില്ലാത്ത ടെക്നീഷ്യൻ

ടിനു പാപ്പച്ചന്റെ പ്രവര്‍ത്തന രീതികളെ കുറിച്ച് കുഞ്ചാക്കോ ബോബൻ ഒരു ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെ- പണിയെടുത്തിട്ടുണ്ട്. പണിയെടുപ്പിക്കുകയും ചെയ്‍തിട്ടുണ്ട്. ഇപ്പോളും പണി നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒരു വിട്ടുവീഴ്‍ചയുമില്ലാത്ത ഒരു ടെക്‍നീഷനാണ് അല്ലെങ്കില്‍ ഭീകരനാണ് ടിനു പാപ്പച്ചൻ എന്ന് കണ്ണടച്ച് നമുക്ക് പറയാൻ കഴിയും. പിന്നെ ഇതെല്ലാം ആ ഒരു സിനിമയുടെ പൂര്‍ണതയ്‍ക്കും നന്മയ്‍ക്ക് വേണ്ടിയാണെന്നും എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു ഈ മനുഷ്യൻ നമ്മളെക്കൊണ്ട് എന്താണ് അടുത്തത് ചെയ്യിപ്പിക്കാൻ പോകുന്നത് എന്താണ് പുള്ളിക്ക് ആവശ്യം എന്നത് എക്സൈറ്റ് ചെയ്യിക്കുന്നതാണ്. നമുക്ക് സാധിക്കാത്തതും നമ്മളെ കൊണ്ടു തന്നെ പുള്ളി ചെയ്യിപ്പിക്കും. വളരെ കണ്‍വിൻസിംഗായിട്ട് നമ്മളെക്കൊണ്ട് ചെയ്യിപ്പിക്കാൻ സംവിധായകൻ എന്ന നിലയില്‍ ഒരു മിടുക്കുണ്ട്. എല്ലാവരെയും വേറേ എതെങ്കിലും ഒരു രീതിയില്‍ പ്രൊജക്റ്റ് ചെയ്യാനുള്ള മിടുക്ക് ടിനുവിനുണ്ട്.

ചാവേര്‍ മനുഷ്യത്വമുള്ള ഒരു ത്രില്ലര്‍

ഒരു ത്രില്ലര്‍ ഴോണറിലുള്ള സിനിമയാണ്. കൃത്യമായ രാഷ്‍ട്രീയമുണ്ട്. അതിനേക്കാളും അപ്പുറം മാനുഷിക മൂല്യങ്ങളും ചിത്രത്തില്‍ സ്‍പര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാനാകുന്ന സിനിമയാണ് ചാവേര്‍. എന്റര്‍ടെയ്‍നറാണ് അതില്‍ യാതൊരു സംശയവുമില്ല.

സെലിബ്രേഷനല്ല വയലൻസ്

ചാവേറില്‍ വയലൻസ് ഒരു സെലിബ്രേഷനല്ല. പക്ഷേ അതിന് ചില കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ എങ്ങനെ വേണം, അത് ഒരു മനുഷ്യന്റെ ജീവിതത്തെ, നമ്മുടെ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു, അത് എങ്ങനെ ദുര്‍വ്യാഖ്യാനിക്കപ്പെടുന്നു, ദുരുപയോഗപ്പെടുത്തുന്നു എന്നല്ലാം ചാവേറിലൂടെ പറഞ്ഞുപോകുന്നുണ്ട്. സാമൂഹ്യ രാഷ്‍ട്രീയ ജീവിത സാഹചര്യങ്ങളെ സ്‍പര്‍ശിക്കുന്ന ചിലതുണ്ട്.

Read More: ജയിലറിനെ ലിയോ മറികടന്നാല്‍ മീശ വടിക്കുമെന്ന് നടൻ മീശ രാജേന്ദ്രൻ, രജനികാന്ത്- വിജയ് ആരാധകപ്പോര്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക