‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. 

ലയാളികളുടെ പ്രിയതാരമാണ് നടൻ സുധീഷ്. കഴിഞ്ഞ മുപ്പത്തി നാല് വർഷത്തോളമായി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാൽ സിനിമാസ്വാദകരെ ത്രിസിപ്പിച്ച് കൊണ്ടിരിക്കുന്ന താരം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സഹനടനായി തെരഞ്ഞെടുത്തത് സുധീഷിനെയാണ്. ‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. ഈ അവരത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കു‍ഞ്ചാക്കോ ബോബന്റെ വാക്കുകൾ

സുധീഷ്.. ദി ആക്ടർ! നായകനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ.. അനിയത്തിപ്രാവ് മുതൽ അഞ്ചാംപാതിര വരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ.. ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു!! മലയാള സിനിമയിൽ 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയിയെന്ന് എനിക്കറിയാം. മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ അടുത്ത വീട്ടിലെ പയ്യൻ ആയിരുന്നതിൽ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്!! വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഇത് സാധ്യമാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകൾക്ക് ചിയേർസ് !

View post on Instagram