സിനിമയുടെ പോസ്റ്ററുകളിലെ സസ്പെൻസ് നിലനിർത്തിയാണ് മേക്കിംഗ് വീഡിയോയും എത്തിയിരിക്കുന്നത്.
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോഷാക്ക്'. പേരിലെ കൗതുകം കൊണ്ടും ശ്രദ്ധനേടിയ ചിത്രത്തിൽ നായകനായി എത്തുന്നത് മമ്മൂട്ടിയാണ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രന്റെ ഫസ്റ്റ് ലുക്ക് സെക്കന്റ് ലുക്ക് പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സിനിമയുടെ പോസ്റ്ററുകളിലെ സസ്പെൻസ് നിലനിർത്തിയാണ് മേക്കിംഗ് വീഡിയോയും എത്തിയിരിക്കുന്നത്. "എന്നും വ്യത്യസ്തമായ വേഷങ്ങൾ മാത്രം ചെയ്യുന്ന മമ്മൂക്കയിൽ നിന്നു ലഭികാൻ പോകുന്ന മാറ്റൊരു മാസ്റ്റർ പീസ്, ഞെട്ടിക്കാൻ പാകത്തിന് ഉള്ള കൊലകൊല്ലി ഐറ്റം തന്നെയാണ് വരാൻ പോകുന്നത്.. !! 1st ലൂക്കും, 2nd ലുക്ക് പോസ്റ്റർ എല്ലാം എജ്ജാതി quality ആണ്, വേറിട്ട സിനിമകൾക്കും വേഷപകർച്ചകൾക്കും നമ്മടെ സ്വന്തം മമ്മൂക്ക, ഭീഷ്മയ്ക്ക് ശേഷം തീയേറ്ററിൽ വലിയ വിജയമാകാൻ സാധ്യതയുള്ള മമ്മൂക്ക പടം", എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. അതേസമയം ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.
