നി​ഗൂഢത നിറഞ്ഞ മുഖവുമായി നടന്നടുക്കുന്ന മമ്മൂട്ടിയാണ് സ്റ്റില്ലിലുള്ളത്.

ലയാളികൾ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീർ ആണ്. റോഷാക്കുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

നി​ഗൂഢത നിറഞ്ഞ മുഖവുമായി നടന്നടുക്കുന്ന മമ്മൂട്ടിയാണ് സ്റ്റില്ലിലുള്ളത്. നേരത്തെ പുറത്തുവന്ന പോസ്റ്ററുകളിലെ പോലെ തന്നെ നി​ഗൂഢത ഉണർത്തുന്നതാണ് പുതിയ സ്റ്റില്ലും. നിരവധി പേരാണ് സ്റ്റിൽ പങ്കുവയ്ക്കുകയും കമന്റുകളുമായി രം​ഗത്തെത്തുകയും ചെയ്തത്. സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 

ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‍ലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഏറെ നി​ഗൂഢതകളും സസ്പെൻസും ഒളിപ്പിച്ച ട്രെയിലർ സോഷ്യൽ മീഡിയ ട്രെന്റിം​ഗ് ലിസ്റ്റിൽ ഒന്നാമതെത്തിയിരുന്നു. ഡാര്‍ക് ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രത്തിൽ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായാണ് എത്തുന്നത്. 

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. അതേസമയം ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

'ചട്ടമ്പി'യായി ശ്രീനാഥ് ഭാസി, ഒപ്പം ഗുരു സോമസുന്ദരവും; റിലീസ് പ്രഖ്യാപിച്ചു

ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.