Asianet News MalayalamAsianet News Malayalam

പ്രേക്ഷകരിൽ കോപം കോരിയിട്ട മമ്മൂട്ടിയുടെ രൂപമാറ്റം; 'പുഴു' മേക്കിം​ഗ് വീഡിയോ

ഫ്രെയിം സെറ്റ് ചെയ്യുന്നതിന് ഇൻസ്ട്രക്ഷൻ നൽകുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാനാകും. 

actor mammootty Puzhu Movie Making Video
Author
First Published Dec 5, 2022, 7:43 PM IST

ഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ മമ്മൂട്ടി സമീപകാലത്ത് പുലർത്തുന്ന പരീക്ഷണത്വരയുടെ ഉദാഹരണങ്ങൾ നിരവധിയാണ്. അതിലൊരു ചിത്രമാണ് പുഴു. ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാർക്കശ്യവുമായി മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായി മാറി. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി മാസങ്ങൾക്കിപ്പുറം പുഴുവിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

പുഴുവിൽ മമ്മൂട്ടി നടത്തിയ മേക്കോവർ ഉൾപ്പടെയാണ് മേക്കിം​ഗ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പമുള്ളവരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാം. ഫ്രെയിം സെറ്റ് ചെയ്യുന്നതിന് ഇൻസ്ട്രക്ഷൻ നൽകുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാനാകും. 

ഒരു സംവിധായികയ്‍ക്കൊപ്പം മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പുഴു. രത്തീന ആണ് സംവിധായിക. ചിത്രത്തിൽ  പാർവ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം. 

അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമകളിൽ ഒന്ന്.  ബി.ഉണ്ണികൃഷ്ണൻ ആണ് സംവിധാനം. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം ആണ് റിലീസിനൊരുങ്ങുന്ന താരത്തിന്റെ മറ്റൊരു ചിത്രം. ഈ വർഷത്തെ ഐഎഫ്എഫ്കെ മത്സരവിഭാ​ഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

'എലിപ്പത്തായ'ത്തിലെ ഉണ്ണിയും 'ഖെദ്ദ'യും തമ്മിലെന്ത് ?

Follow Us:
Download App:
  • android
  • ios