ഇനി 'കണ്ണൂര്‍ സ്‍ക്വാഡു'മായി മമ്മൂട്ടി.

'നൻപകല്‍ നേരത്ത് മയക്കം' എന്ന സിനിമ മമ്മൂട്ടിയുടേതായി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. 'ക്രിസ്റ്റഫര്‍' ആണ് ഇനി മമ്മൂട്ടി സിനിമയായി പ്രദര്‍ശനത്തിന് എത്താനുള്ളത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം അടുത്തിടെ ചിത്രീകരണം തുടങ്ങിയിരുന്നു. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് പേരായി എന്നതാണ് പുതിയ വാര്‍ത്ത.

ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ പ്രൊജക്റ്റുകളെ കുറിച്ച് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ സംസാരിച്ചതില്‍ നിന്നാണ് ആരാധകര്‍ പേര് കണ്ടെത്തിയിരിക്കുന്നത്. 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. 'കണ്ണൂര്‍ സ്‍ക്വാഡ്', 'ക്രിസ്റ്റഫര്‍', 'കാതല്‍' എന്നിവയാണ് വരാനിരിക്കുന്ന പ്രൊജക്റ്റുകള്‍ എന്ന് മമ്മൂട്ടി പറയുന്നത്.നടി ജ്യോതികയുമായി ഒന്നിക്കുന്ന 'കാതല്‍' ചിത്രം ചിത്രീകരണം പൂര്‍ത്തിയായി എന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നു. 'ക്രിസ്റ്റഫര്‍' റിലീസിന് തയ്യാറായെന്നും പറയുന്നു. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്നതാണ് 'കണ്ണൂര്‍ സ്‍ക്വാഡ്' എന്ന് ആരാധകര്‍ പറയുന്നു.

Scroll to load tweet…

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്നു.സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ.

എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ എന്നിവരാണ്. വിഎഫ്എക്സ് ഡിജിറ്റൽ ടർബോ മീഡിയ. മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്‍ണു രവികുമാർ, സ്റ്റിൽസ് നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, അനൂപ് സുന്ദരൻ, ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ, ചിത്രത്തിന്റെ ഓവർസീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ്.

Read More: 'പഠാൻ' റിലീസിന് റെക്കോര്‍ഡ് സ്ക്രീൻ കൗണ്ട്, കണക്കുകള്‍ ഇങ്ങനെ