ഓണം റിലീസ് ആയിട്ടാണ് ദുല്‍ഖര്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.
മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'കണ്ണൂര്‍ സ്ക്വാഡ്'. ഛായാഗ്രാഹകനുമായ റോബി വര്‍ഗീസ് രാജാണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എഎസ്ഐയാണ്. മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്ക്വാഡ്' എന്ന ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.
ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന പുതിയ ചിത്രം 'കിംഗ് ഓഫ് കൊത്ത'യ്‍ക്കൊപ്പം മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്‍ക്വാഡി'ന്റെ ടീസര്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. ഓണം റിലീസ് ആയിട്ടാണ് ദുല്‍ഖര്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത' പ്രദര്‍ശനത്തിനെത്തുക. മുഹമ്മദ് റാഹില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ദീപക് പറമ്പോല്‍, സജിൻ ചെറുകയില്‍, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും 'കണ്ണൂര്‍ സ്‍ക്വാഡി'ല്‍ വേഷമിടുന്നു.
ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനം ചെയ്‍ത ചിത്രം 'ക്രിസ്റ്റഫറാ'ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഉദയ്‍കൃഷ്‍ണനാണ് 'ക്രിസ്റ്റഫറി'ന്റെ തിരക്കഥ എഴുതിയത്. സ്ത്രീകൾക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്പോട്ടിൽ തന്നെ ശിക്ഷ വിധിക്കുന്ന 'DPCAW' എന്ന അന്വേഷണ ഏജൻസിയുടെ തലവനായ 'ക്രിസ്റ്റഫർ' എന്ന ടൈറ്റിൽ കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയിലും സ്‍ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
സ്നേഹ ആണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തില്‍ എത്തിയത്. തമിഴ് നടൻ ശരത് കുമാറും ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'ക്രിസ്റ്റഫറി'ൽ പ്രതി നായക വേഷത്തിൽ എത്തുന്നത് തമിഴ് നടൻ വിനയ് റായ് ആണ്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ്. ക്രിസ്റ്റഫർ ആർഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അമല പോളും, ഐശ്വര്യ ലക്ഷ്‍മിയും ചിത്രത്തിൽ നായികമാരായി എത്തിയിരിക്കുന്നു. അമലാ പോളും ഐശ്വര്യ ലക്ഷ്‍മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു 'ക്രിസ്റ്റഫർ'.
Read More: അമ്പമ്പോ എന്തൊരു മാറ്റം, പുത്തൻ ചിത്രത്തിലെ ധനുഷിന്റെ ലുക്ക് പുറത്ത്
