നവാഗതനായ എ എം സിദ്ദിഖ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ 'എൽഎൽബി'യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നടൻ മമ്മൂട്ടിയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് എന്നതിന്‍റെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ ടൈറ്റില്‍. നവാഗതനായ എ എം സിദ്ദിഖ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ശ്രീനാഥ് ഭാസി, ലാലു അലക്സ്, സുധീഷ്, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേഷ് കോട്ടയം, അബു സലിം, നവാസ് വള്ളിക്കുന്ന്, സിബി കെ തോമസ്, ഇർഷാദ്, പ്രദീപ് ബാലൻ, സീമ ജി നായർ, കാർത്തിക സുരേഷ്, നാദിര മെഹ്‌റിൻ തുടങ്ങിയവരും അഭിനയിക്കുന്നു. 

രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. എഡിറ്റിംഗ് അതുൽ വിജയ്, സംഗീതം ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനു മോൾ, സിദ്ധിഖ്, കലാസംവിധാനം സുജിത് രാഘവ്, ഗാനരചന സന്തോഷ് വർമ്മ, മേക്കപ്പ് സജി കാട്ടാക്കട, വസ്ത്രാലങ്കാരം അരവിന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, സ്റ്റിൽസ് ഷിബി ശിവദാസ്, ഡിസൈൻ മനു ഡാവിഞ്ചി, പിആർഒ എ എസ് ദിനേശ്.

'ബറോസ് നല്ലൊരു സിനിമയാകും എന്നതിന് യാതൊരു സംശയവും ഇല്ല': ടി കെ രാജീവ് കുമാർ

അതേസമയം, 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി റിലീസിനൊരുങ്ങുന്നത്. ബിജിത് ബാലയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആൻ ശീതൾ, ഗ്രേസ് ആന്റണിയുമാണ് നായികമാർ. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.