കോടിക്കണക്കിനുള്ള ഇന്ത്യൻ ജനതയുടെ പ്രതീകമായി ദീപിക ലോകകപ്പിൽ തിളങ്ങിയെങ്കിലും വിമർശകർ അവിടെയും ദീപികയെ വിട്ടില്ല.

'പഠാൻ' എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ ​ഗാനവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിമർശനങ്ങൾ കഴിഞ്ഞ ദിവസം അവസാനിച്ച ലോകകപ്പ് വരെ എത്തി നിൽക്കുക ആണ്. ബെഷ്റം രം​ഗ് എന്ന ​ഗാന രം​ഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയ ദീപികയ്ക്ക് എതിരെ ഒരുവിഭാ​ഗം രം​ഗത്തെത്തുകയും പഠാൻ ബ​ഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു. ഇതിനിടയിലാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി ദീപിക ഖത്തറിലെത്തിയത്. കോടിക്കണക്കിനുള്ള ഇന്ത്യൻ ജനതയുടെ പ്രതീകമായി ദീപിക ലോകകപ്പിൽ തിളങ്ങിയെങ്കിലും വിമർശകർ അവിടെയും ദീപികയെ വിട്ടില്ല. ഇത്തവണയും വസ്ത്രത്തിന്റെ പേരിൽ തന്നെയാണ് വിമർശനങ്ങൾ ഉയരുന്നത്. 

'എന്തുകൊണ്ടാണ് ദീപിക പദുക്കോൺ ഖത്തറിൽ എത്തിപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത്??സൗദി അറേബ്യയിൽ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്‌ലൈനുകളും ഇല്ലേ??, ഡഫൽ ബാഗ് പോലെ ഉണ്ടല്ലോ. കട്ടി കുറഞ്ഞ വസ്ത്രങ്ങൾ കിട്ടിയില്ലേ ?, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

Scroll to load tweet…

അതേസമയം, ദീപിക ലോകകപ്പ് വേദിയില്‍ ധരിച്ച വസ്ത്രം ഇഷ്ടപ്പെടാത്ത ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഓരോ വസ്ത്രധാരണവും അവരവരുടെ ഇഷ്ടമാണ്. എന്റെ ശരീരം എന്റെ ഇഷ്ടമാണ്. പിന്നെ എന്തുകൊണ്ട് ഇത്തരമൊരു ഡ്രെസ് ദീപിക ധരിച്ചു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

Scroll to load tweet…

മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസും ദീപികയും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പായാണ് ദീപിക പദുക്കോണും കാസില്ലസും ചേര്‍ന്ന് ലോകകപ്പ് ട്രോഫി വേദിയില്‍ അനാവരണം ചെയ്തത്. ലോകം മുഴുവൻ ഉറ്റുനോക്കിയ വേദിയിലെ ഇന്ത്യൻ സാന്നിധ്യമായ താരത്തിന് എങ്ങും അഭിനന്ദന പ്രവാഹം ഉയരുകയാണ്. 

'കാവി നിറം മോശമായി ചിത്രീകരിച്ചു, മതവികാരം വ്രണപ്പെടുത്തി'; 'പഠാനെ'തിരെ ബിജെപി എംഎൽഎ

അതേസമയം, ലോകകപ്പ് കാണാന്‍ രണ്‍വീറും ഖത്തറില്‍ എത്തിയിരുന്നു. “യഥാർത്ഥ ട്രോഫി എന്റെ പക്കലാണ്". ഞങ്ങൾ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതിൽ വളരെ സന്തോഷവും നന്ദിയും ഉണ്ടെന്ന് രണ്‍വീര്‍ കുറിക്കുന്നു. ആവേശകരമായ ലോകകപ്പ് ഫൈനല്‍ മത്സരം വീക്ഷിക്കുന്നതിനിടെ ദീപികയ്ക്കൊപ്പമുള്ള ഏതാനും ചെറിയ വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.