ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വർഷം മലയാളികൾക്ക് ഏറെ പ്രതീക്ഷയുള്ള മോഹൻലാൽ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് രാജസ്ഥാനിൽ പുരോ​ഗമിക്കുക ആണ്. എൽജെപിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ ജോയിൻ ചെയ്തുവെന്ന വിവരം പങ്കുവയ്ക്കുകയാണ് നടൻ മണികണ്ഠൻ ആചാരി. 

'ലിജോ സാറും ലാൽ സാറും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ ചിത്രീകരണത്തിൽ ഞാനും ഇന്ന് ചേർന്നു', എന്നാണ് ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവച്ച് മണികണ്ഠൻ കുറിച്ചത്. പിന്നാലെ ആശംസകളുമായി നരിവധി പേർ രം​ഗത്തെത്തുകയും ചെയ്തു. 

ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

View post on Instagram

അതേസമയം, കമല്‍ ഹാസനും റിഷഭ് ഷെട്ടിയും ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. ചിത്രത്തിലേക്ക് ​ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ പുതിയ സിനിമയുടെ പണിപ്പുരയിൽ ആയതിനാൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും റിഷഭ് അടുത്തിടെ അറിയിച്ചിരുന്നു. 

പി എസ് റഫീക്കിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് റഫീക്ക് ആയിരുന്നു. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. 

'അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം'; ഭാവനയുടെ തിരിച്ചുവരവിൽ കെകെ രമ