ലോകമെങ്ങും കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിനായുള്ള ശ്രമത്തിലാണ്. അതേസമയം കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹോളിവുഡ് നടൻ മാര്‍ക് റുഫല്ലോ.

വൈറസിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ക്കെതിരെ ആള്‍ക്കാരെ തിരിക്കുകയാണ് ചെയ്യുന്നത്. അശാസ്‍ത്രീയമായ ഇത്തരം രാഷ്‍ട്രീയ പ്രസ്‍താവനകള്‍ നിങ്ങളുടെ ആള്‍ക്കാരെ സ്വാധീനിക്കുമെന്നും അവര്‍ ആക്രമണ മനോഭാവം പ്രകടിപ്പിക്കുമെന്നും മാര്‍ക് റുഫല്ലോ പറയുന്നു. ട്രംപിന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. അവഞ്ചേഴ്‍സ് സിനിമയില്‍ ഹള്‍ക്ക് എന്ന സൂപ്പര്‍ ഹീറോയായി അഭിനയിച്ച താരമാണ് മാര്‍ക് റുഫല്ലോ. ചൈനീസ് വൈറസ് മൂലം ബാധിക്കപ്പെട്ട എയര്‍ലൈൻസ് ഉൾപ്പെടെ എല്ലാ മേഖലകളെയും യുഎസ് പിന്തുണയ്‍ക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.