‘മരക്കാറാ’ണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

ലയാള സിനിമയുടെ പ്രിയ സംവിധായകനാണ് പ്രിയദർശൻ(Priyadarshan). നിരവധി നായികാ നായകന്മാരുമായി പ്രിയദർശൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും മോഹൻലാലും(Mohanlal) അദ്ദേഹവും തമ്മിലുള്ള സിനിമകൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഹിറ്റ് കോംമ്പോയാണ് ഇവരുടേത്. പ്രിയദർശന്റെ പിറന്നാളായിരുന്നു ഇന്ന്. നിരവധി പേർ ഇതിനോടകം തന്നെ അദ്ദേഹത്തിന് ആശംസകളുമായി എത്തി. മോഹൻലാലും പ്രിയദർശന് ആശംസ അറിയിച്ചിട്ടുണ്ട്. 

പ്രിയപ്പെട്ട പ്രിയന്, ജന്മദിനാശംസകള്‍,’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. പ്രിയദർശനൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് സംവിധായകന് ആശംസയുമായി രം​ഗത്തെത്തിയത്. 

ചിത്രം, മിന്നാരം, താളവട്ടം, മിഥുനം, വന്ദനം, തേന്മാവിന്‍കൊമ്പത്ത്, കിലുക്കം, ബോയിംഗ് ബോയിംഗ് തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളാണ് പ്രിയദർശൻ- മോഹൻലാൽ കുട്ടുകെട്ടിൽ മലയാള സിനിമയ്ക്ക് ലഭിച്ചത്. ‘മരക്കാറാ’ണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

കഴിഞ്ഞ വർഷം ഡിസംബര്‍ 2 നാണ് മരക്കാർ തിയറ്ററുകളിൽ എത്തിയത്. പിന്നാലെ ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങി നീണ്ട താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.