ഈ കുട്ടി വളര്‍ന്ന് 30 കൊല്ലത്തിന് ശേഷമുള്ള ചിത്രവും ഉണ്ട്. നടനും സഹ സംവിധായകനുമായ ബിനു പപ്പുമാണ് ഇത്തരം ഒരു അപൂര്‍വ്വ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

കൊച്ചി: മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാലും ഒരു കുട്ടിയും നില്‍ക്കുന്ന 1994 ലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതിനൊപ്പം തന്നെ ഈ കുട്ടി വളര്‍ന്ന് 30 കൊല്ലത്തിന് ശേഷമുള്ള ചിത്രവും ഉണ്ട്. നടനും സഹ സംവിധായകനുമായ ബിനു പപ്പുമാണ് ഇത്തരം ഒരു അപൂര്‍വ്വ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

1994 ല്‍ പിന്‍ഗാമി എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന മോഹന്‍ലാലിന്‍റെ എല്‍ 360 ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രവുമാണ് ബിനു പങ്കുവച്ചിരിക്കുന്നത്. ബിനു പപ്പു ഫാന്‍ പേജ് പോസ്റ്റ് ചെയ്ത ചിത്രമാണ് ബിനുപപ്പു ഷെയര്‍ ചെയ്തിരിക്കുന്നത്. 3 പതിറ്റാണ്ടുകൾ കടന്നു പോയി, എന്നിട്ടും പുതുമ അവശേഷിക്കുന്നു എന്നാണ് ചിത്രത്തിന്‍റെ ക്യാപ്ഷന്‍. ഇത് ഒരു ലൗ ചിഹ്നത്തോടെയാണ് ബിനു പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനകം വൈറലായിട്ടുണ്ട്. 

മലയാളത്തിലെ പ്രിയപ്പെട്ട താരമായിരുന്നു കുതിരവട്ടം പപ്പുവിന്‍റെ മകനാണ് ബിനു പപ്പു. നിരവധി ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ബിനു. മികച്ച അഭിനേതാവ് എന്ന നിലയില്‍ ഇതിനകം തന്നെ പേരെടുത്തയാളാണ്. എല്‍ 30 സംവിധാനം ചെയ്യുന്ന തരുണ്‍ മൂര്‍ത്തിയുടെ അവസാന രണ്ട് ചിത്രത്തിലും ബിനു പ്രവര്‍ത്തിച്ചിരുന്നു. 

അതേ സമയം ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ചിത്രീകരണം പൂർത്തിയായി. ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീവൻ ആണ്. അജിത് ആണ് ഈ ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത്. 

മുന്നില്‍ നിര്‍ണ്ണായക 2 ദിനം, 1000 കോടി ? കൽക്കി 2898 എഡി കലക്കുമോ ഇന്ത്യന്‍ ബോക്സോഫീസ്

ഇന്ത്യന്‍ 2 സംഗീതം എആര്‍ റഹ്മാന്‍ ചെയ്യാത്തത് എന്താണ്?: വെളിപ്പെടുത്തി സംവിധായകന്‍ ഷങ്കര്‍