സിസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതിനെ കുറിച്ചും പറയുന്നു മൃദുല വിജയ്.

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. മൃദുലയുടെ സഹോദരി പാർവതിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇരുവരുമൊന്നിച്ച് അടുത്തിടെ ഒരു ക്ലോത്തിങ്ങ് ബിസിനസും ആരംഭിച്ചിരുന്നു. സിസ് ബൈ എംപി എന്നാണ് ബ്രാൻഡിന്റെ പേര്. ഇപ്പോൾ പ്രധാനമായും സാരികളാണ് ഈ പേജിലൂടെ വിൽക്കുന്നത്. സിസ് എന്നാൽ സഹോദരിമാർ എന്ന അർത്ഥമല്ല ഉദ്ദേശിച്ചിട്ടുള്ളതെന്ന് പാർ‍വതിയും മൃദുലയും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''സിസ് ബൈ എംപി എന്നാണ് ഞങ്ങളുടെ ക്ലോത്തിങ് ബ്രാൻഡിന്റെ പേര്. പേരിലെ സിസ് എന്നതുകൊണ്ട് സഹോദരി എന്നല്ല അർത്ഥം. സ്ട്രോങ്ങ്, ഇന്റിപെൻഡന്റ്, സ്റ്റൈലിഷ് എന്നാണ് പൂർണനാമം. പേര് പാർവതിയാണ് കണ്ടുപിടിച്ചത്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.

''ജോലികൾ ഞങ്ങൾ പരസ്പരം ഡിവൈഡ് ചെയ്താണ് പൂർത്തിയാക്കുന്നത്. മക്കൾ സ്കൂളിൽ പോയശേഷം മാത്രമെ ബിസിനസിൽ ശ്രദ്ധിക്കാൻ കഴിയാറുള്ളു. അവരുള്ളപ്പോൾ പരസ്പരം കാണുക, ഒരുമിച്ചിരുന്ന് ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുക എന്നത് നടക്കുന്ന കാര്യമല്ല. 899 രൂപ മുതലാണ് ഞങ്ങളുടെ കൈവശമുള്ള സാരികളുടെ വില ആരംഭിക്കുന്നത്. കൊടുക്കുന്നതെല്ലാം വളരെ ക്വാളിറ്റിയുള്ള സാരികളാണ്. ക്വാളിറ്റിയില്ലാത്ത സാരികൾ വന്നിട്ട് പോലും ഞങ്ങൾ അത് വിൽക്കാൻ നിന്നിട്ടില്ല. കസ്റ്റമേഴ്സിന്റെ വിശ്വാസം ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. ചെറിയ വിലയ്ക്ക് വിറ്റാൽ പോലും അത് വാങ്ങുന്നവർ പിന്നീട് നമ്മളെ കുറ്റം പറയും. ബ്രാൻ‍‍ഡിനെ ബാധിക്കും. ക്വാളിറ്റിയില്ലാത്ത സാരികൾ സ്റ്റോക്കിൽ വന്ന് കഴിയുമ്പോൾ റിട്ടേൺ ചെയ്യാൻ പലപ്പോഴും സാധിക്കാറില്ല. ഒരാൾ നമ്മുടെ കയ്യിൽ നിന്നും എന്തെങ്കിലും പർച്ചേസ് ചെയ്താൽ അയാൾ വീണ്ടും നമ്മുടെ അടുത്ത് നിന്നും സാരി വാങ്ങണം. അതുകൊണ്ട് അത്തരത്തിലാണ് ബിസിനസും കസ്റ്റമർ ഡീലിങ്സും നടത്തുന്നത്'', എന്നും ഇരുവരും കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക