നടൻ മുത്തുകുമാര്‍ ഇനി വവ്വാലില്‍.
ആദ്യ രണ്ട് നടൻമാരുടെ അപ്ഡേറ്റുകളോടെ പ്രേക്ഷകർക്കിടയിൽ ആവേശം തീർത്ത ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാലിലെ മൂന്നാമത്തെ താരത്തിന്റെ അപ്ഡേറ്റ് അണിയറക്കാർ പുറത്തുവിട്ടു. തമിഴ് സിനിമയിൽ ഗാഭീര്യമേറിയ കഥാപാത്രപാത്രങ്ങളെ പ്രേക്ഷകർക്ക് നൽകിയ മുത്തുകുമാർ ആണ് വവ്വാലിലേക്ക് എത്തുന്ന മൂന്നാമത്തെ താരം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ സരപട്ട പരമ്പരൈ, മഹാൻ , പേട്ട, തലൈവൻ തലൈവി തുടങ്ങിയ സൂപ്പർ ഹിറ്റുകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുകുമാർ മാസ്സ് വേഷമാണ് വവ്വാലിൽ കൈകാര്യം ചെയ്യുന്നത്.
അടുത്തിടെ ഇറങ്ങിയ മലയാള ചിത്രമായ പെറ്റ് ഡിക്റ്ററ്റീവിലും മുത്തുകുമാർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നയൻതാര, നിവിൻ പോളി ചിത്രമായ ഡിയർ സ്റ്റുഡന്റിലും മുത്തുകുമാർ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വ്വവാലിന്റെ ആദ്യ അപ്ഡേറ്റ് അഭിമന്യു സിംഗ് സിനിമയിൽ അഭിനയിക്കുന്നു എന്നതായിരുന്നു. രണ്ടാമത്തെ അപ്ഡേറ്റായി മകരന്ദ് ദേശ്പാണ്ഡേയും സിനിമയിലെത്തുന്ന വിവരം അണിയറക്കാർ പ്രേക്ഷകരെ അറിയിച്ചിരുന്നു. ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന വവ്വാൽ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്.
മനോജ് എംജെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ- ഫൈസൽ പി ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
