വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും സ്ഥിരീകരണം.

ലോകേഷ് കനകരാജിന്റ പേര് തമിഴ് സിനിമാ ലോകത്ത് ഒരു ബ്രാൻഡായി മാറിയിരിക്കുകയാണ്. ഒടുവില്‍ ലിയോയും വമ്പൻ വിജയത്തിലെത്തിച്ചതോടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ ഓരോ ചലനങ്ങളും പ്രേക്ഷകര്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്‍സിയുവുമായി ബന്ധപ്പെട്ട് ഒരു ഹ്രസ്വ ചിത്രം ലോകേഷ് കനകരാജ് അടുത്തിടെ ചെയ്‍തു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകേഷ് കനകരാജിന്റെ ഹ്രസ്വ ചിത്രത്തിന്റെ ഭാഗമായ നടൻ നരേൻ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കി അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

ലോകേഷ് കനകരാജ് കാര്‍ത്തിയെ നായകനാക്കി സംവിധാനം ചെയ്‍ത കൈതിയില്‍ നരേന് നിര്‍ണായക വേഷമായിരുന്നു. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത വിക്രമിലും നരേൻ കൈതിയില്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഉള്‍പ്പെടുത്തിയിരുന്നു. കൈതി 2 എപ്പോഴും ചിത്രീകരണം തുടങ്ങുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ നരേൻ. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ 171 എന്ന ചിത്രം റിലീസായതിനു ശേഷമാകും കൈതി 2 തുടങ്ങുക എന്ന് നരേൻ വ്യക്തമാക്കി.

ലോകേഷ് കനകരാജിനൊപ്പം ഒരു ഹ്രസ്വ ചിത്രം ഒരുക്കിയതും നരേൻ സ്ഥിരീകരിച്ചു. എല്‍സിയുവുമായി അതിനു ബന്ധമുണ്ട്. വൈകാതെ ലോകേഷ് കനകരാജ് അതിനെ കുറിച്ച് വെളിപ്പെടുത്തും. തിരക്കഥ എഴുതുന്ന വിശേഷവും അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയോടെ ഫൈറ്റ് ക്ലബ് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ലോകേഷ് കനകരാജിനറെ പേരിന്റെ പെരുമയുള്ള സിനിമ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ നിറച്ചിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ് നിര്‍മാണ രംഗത്തേയ്‍ക്ക് എത്തുന്നു എന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചതും. ജി സ്‌ക്വാഡെന്നാണ് പേര് എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രമായി ഫൈറ്റ് ക്ലബ് പ്രഖ്യാപിക്കുകയുമായിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയും ലഭിച്ചു. ചിത്രത്തിലേതായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച യാരും കാണാത എന്ന ഗാനം റിലീസിന് മുന്നേ ഹിറ്റായിരുന്നു.

Read More: ഇന്ത്യയില്‍ രണ്ടാമൻ ആ തെന്നിന്ത്യൻ താരം, പതിമൂന്നാമനായി വിജയ്, പത്തിന് പുറത്തായ രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക