ബോളിവുഡ് ഹംഗാമയോട് ആയിരുന്നു നവാസുദ്ദീന്‍റെ പ്രതികരണം.

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഒടിടി(ott) പ്ലാറ്റ്ഫോമുകളുടെ സാധ്യത സിനിമാ മേഖലയിൽ രൂപം കൊണ്ടത്. സൂപ്പർ താരങ്ങളുടേതടക്കമുള്ള ചിത്രങ്ങൾ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി. തിയറ്ററുകൾ തുറന്ന് തുടങ്ങിയെങ്കിലും ഇപ്പോഴും പല സിനിമകളും(movie) ഒടിടിയിലൂടെ റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളോട് വിടപറയുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി(Nawazuddin Siddiqui). അനാവശ്യമായ പരിപാടികള്‍ തള്ളുന്ന ചവര്‍ക്കൂനയായി ഒടിടി പ്ലാറ്റ്ഫോമുകൾ മാറിയെന്ന് താരം പ്രതികരിച്ചു.

ബോളിവുഡ് ഹംഗാമയോട് ആയിരുന്നു നവാസുദ്ദീന്‍റെ പ്രതികരണം. ഈയിടെയായി ഒടിടിയില്‍ വരുന്ന കണ്ടന്റുകള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഇത് കാണാന്‍ പോലും കഴിയാത്ത താന്‍ എങ്ങനെയാണ് അതില്‍ അഭിനയിക്കുകയെന്നും നവാസുദ്ദീന്‍ സിദ്ദിഖി ചോദിക്കുന്നു.സൂപ്പര്‍ താരങ്ങളുടെ സിസ്റ്റം ബിഗ് സ്‌ക്രീനിനെ നശിപ്പിച്ചു. ഇപ്പോള്‍ ഒടിടിയിലെ താരങ്ങളും അതേ സ്ഥിതിയിലേയ്ക്കാണ് പോകുന്നത്.

'നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലെ?'; ആ ബോളിവുഡ് താരങ്ങള്‍ക്കെതിരെ നവാസുദ്ദീന്‍ സിദ്ദിഖി

ഉള്ളടക്കത്തിനും കഥയ്ക്കുമാണ് പ്രാധാന്യമെന്ന് ആളുകള്‍ മറക്കുന്നു. ലോക്ഡൗണിനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമാകുന്നതിനും മുന്‍പ് ഇന്ത്യയിലെ 3000 തിയേറ്ററില്‍ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ റിലീസ് ചെയ്യും.അവരുടെ സിനിമകള്‍ കാണുക എന്നതല്ലാതെ ആളുകള്‍ക്ക് വേറെ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഇന്ന് എന്ത് കാണണമെന്ന് തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് മുന്നില്‍ നിരവധി ഓപ്ഷനുകളുണ്ടെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.

നിർമ്മാതാവിന്റെ കുപ്പായമണിയാൻ കങ്കണ; ആദ്യ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി നായകൻ