വീണ്ടും ബാലിയിലേക്ക് കുടുംബമായി പോയതിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ ഇവർ പങ്കുവെച്ചിരിക്കുന്നത്.
മലയാളികൾക്ക് പരിചിതരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാൽ പിള്ളയും. നടിയും അവതാരകയുമൊക്കെയായ പൂർണിമ ഇന്ദ്രജിത്തിൻറെ സഹോദരിയാണ് പ്രിയ. മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ. അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യൂട്യൂബ് ചാനലുമായും ഇരുവരും സജീവമാണ്. പ്രിയയെ ബാധിച്ച അപൂർവ രോഗത്തെക്കുറിച്ച് ഇരുവരും അടുത്തിടെ വ്ളോഗിൽ സംസാരിച്ചിരുന്നു. വീണ്ടും ബാലിയിലേക്ക് കുടുംബമായി പോയതിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ ഇവർ പങ്കുവെച്ചിരിക്കുന്നത്.
ബാലിയിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലേക്ക് പോയതും അവിടെ വെച്ച് വാട്ടർ പ്യൂരിഫിക്കേഷൻ എന്ന ആചാരം ചെയ്തതുമാണ് വീഡിയോയിൽ കാണുന്നത്. ''പ്രിയയ്ക്ക് വേണ്ടിയായിരുന്നു ഇവിടേക്ക് വന്നത്. സത്യം പറഞ്ഞാൽ കുറേ വീഡിയോയും, റീൽസുമൊക്കെ കണ്ടിരുന്നു. എനിക്കും ഇവിടെ വന്ന് ഇത് എക്‌സ്പീരിയൻസ് ചെയ്യണമായിരുന്നു. അത് ചെയ്ത് കഴിഞ്ഞപ്പോൾ നല്ലൊരു ഫീലിംഗുണ്ട്. പൊതുവെ ക്ഷേത്രത്തിലൊക്കെ പോയി വരുമ്പോൾ നമുക്കൊരു പോസിറ്റിവിറ്റി തോന്നാറില്ലേ. അതുണ്ട്'', നിഹാൽ പിള്ള വീഡിയോയിൽ പറഞ്ഞു.
''നമ്മൾ വഴിപാട് എന്നൊക്കെ പറയില്ലേ, അതുപോലെ മെലുകാർഡ് എന്നാണ് ആ ചടങ്ങിന്റെ പേര്. കാലങ്ങളായിട്ട് ഇവർ ചെയ്ത് വരുന്ന ആചാരമാണ് വെള്ളം കൊണ്ടുള്ള ഈ പ്യൂരിഫിക്കേഷൻ. നമ്മുടെ മെന്റൽ സ്ട്രസും ഉള്ളിലെ ട്രോമയുമൊക്കെ പോവുമെന്നാണ് ഇവരുടെ വിശ്വാസം. ഇവിടെ വന്ന് ഹെൽത്ത് ഇഷ്യൂസ് എന്ത് പറഞ്ഞാലും അത് ഭേദമാവുമെന്നാണ് വിശ്വാസം. കുറേ വീഡിയോയും, റീൽസുമൊക്കെ കണ്ടിരുന്നു. എനിക്കും ഇവിടെ വന്ന് ഇത് എക്‌സ്പീരിയൻസ് ചെയ്യണമായിരുന്നു. അത് ചെയ്ത് കഴിഞ്ഞപ്പോൾ നല്ലൊരു ഫീലിംഗുണ്ട്'', നിഹാൽ പിള്ള വീഡിയോയിൽ പറഞ്ഞു.
