തളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് രാത്രി ഏറെ വൈകിയും സന്നദ്ധപ്രവർത്തകർക്കൊപ്പം നടി നിന്നത്.  

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടിൽ നടന്നിരിക്കുന്നത്. ഇതിനോടകം 150ലേറെ ആൾക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തി കഴിഞ്ഞത്. നിരവധി പേർ മണ്ണിനടിയിൽ പെട്ട് കിടക്കുകയാണ്. രക്ഷപ്പെടുത്തിയ നിരവധി പേർ ആശുപത്രികളിലും ക്യാമ്പുകളിലുമായി കഴിയുന്നുമുണ്ട്. ഇവർക്ക് വേണ്ടിയുള്ള അവശ്യസാധനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും എത്തുകയാണ്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നുമുണ്ട്. അത്തരത്തിൽ നടി നിഖില വിമലിന്റെ ഒരു വീഡിയോയും പുറത്തുവരികയാണ്. 

അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററിൽ സജീവമായി പ്രവർത്തിക്കുന്ന നിഖിലയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് രാത്രി ഏറെ വൈകിയും സന്നദ്ധപ്രവർത്തകർക്കൊപ്പം നടി നിന്നത്. നിഖിലയ്ക്ക് ഒപ്പം ഒട്ടനവധി യുവതി-യുവാക്കളും സജീവമായി തന്നെ പ്രവർത്തിക്കുന്നുമുണ്ട്. സിനിമാ മേഖലയിൽ ഉള്ള നിരവധി പേരാണ് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അറിയിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്. 

View post on Instagram

ഉരുള്‍പൊട്ടലില്‍ കണ്ടെത്തിയവരുടെ മൃതദേഹങ്ങളുടെ എണ്ണം 156 കടന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിന് വേണ്ടിയുള് തെരച്ചിലാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമ​ഗ്രികൾ ബെം​ഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേ​ഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. 

മരണസംഖ്യ നൂറിലും കവിഞ്ഞ വാർത്ത, നടുക്കുന്ന ദൃശ്യങ്ങൾ, കരൾ നുറുങ്ങുന്ന വേദന: സംവിധായകന്റെ വാക്കുകൾ

അതേസമയം, വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..