ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഹരീഷ് അഭിനയരംഗത്തേക്ക് എത്തുന്നതെന്ന് നിര്‍മ്മല്‍ പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഹരീഷ് കണാരൻ(hareesh kanaran). നടൻ ആദ്യമായി നായകവേഷത്തിൽ എത്തുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തും നടനുമായ നിർമൽ പാലാഴി(nirmal palazhi). പണ്ട് കാലത്ത് സ്‌കിറ്റ് കളിച്ച ഓര്‍മ്മകള്‍ പങ്കുവെച്ചാണ് നിര്‍മല്‍ കുറിപ്പ് ആരംഭിക്കുന്നത്.

അന്ന് പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുല്‍ഖര്‍ വകയായി എത്തിയിരുന്നു', വെളിപ്പെടുത്തി നിര്‍മല്‍ പാലാഴി

ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഹരീഷ് അഭിനയരംഗത്തേക്ക് എത്തുന്നതെന്ന് നിര്‍മ്മല്‍ പറഞ്ഞു. 100 രൂപയ്ക്കും 150 രൂപയ്ക്കും സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ഒരു കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവിടെ നിന്ന് മലയാളത്തിലെ ഒരു തിരക്കുളള നടാനാവുകയും ഇപ്പോള്‍ നായകന്‍ ആവുകയും ചെയ്തു. അദ്ദേഹത്തിന് ആശംസകള്‍ എന്ന് നിര്‍മല്‍ പറഞ്ഞു.

നിര്‍മല്‍ പാലാഴിയുടെ വാക്കുകൾ

100...150 നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട് ബസ്സിന്റെ സമയം കഴിഞ്ഞു ലോറികളിൽ കയറി വരാറുണ്ട് ഇല്ലെങ്കിൽ രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുണ്ട്.ഇങ്ങനൊക്കെ ആണെങ്കിലും രാത്രിയാവുമ്പോ വീട്ടിലെതണം നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു തിന്നണം ഇതായിരുന്നു മൂപ്പരുടെ മൂഡ് അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാൽ... ഇയ്യി മുണ്ടാണ്ട്‌ ഇരിക്കേടോ...ഇനി അവടെ വരെ പോയി എപ്പോ വീട്ടിൽ എത്താനാ...അങ്ങനെ പറഞ്ഞു പ്രോഗ്രാം ഒഴിവാക്കുമായിരുന്നു. ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം നിന്ന് തിരിയാൻ സമയം ഇല്ലാതെ ഒന്ന് വീട്ടിൽ ഇരിക്കാൻ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി.... ഇപ്പോൾ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകൻ ആവുന്ന ഒരു പുതിയ തുടക്കം. പ്രിയ സ്നേഹിതന് എല്ലാവിധ വിജയാശംസകളും നേരുന്നു.

മൂപ്പര് ക്യാമറയും മുന്നിലെ മറ്റ് ആളുകളെയും ഒന്നും ശ്രദ്ധിക്കുന്നില്ലേ, കരുതലായ അനൂപ് മേനോനെ കുറിച്ച് നിര്‍മല്‍