പടവെട്ട് ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും. 

നിവിൻ പോളി നായകനായി എത്തുന്ന 'പടവെട്ടി'ന്റെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. 'ബുക്ക് മൈ ഷോ'യിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും. 

ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന ഒരു യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചൂഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് പടവെട്ട് പറയുന്നത്. നിവിൻ പോളിയുടെ കരിയറിലെ മികച്ചൊരു കഥാപാത്രമാകും ഇതെന്നാണ് നേരത്തെ പുറത്തുവന്ന ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. 

നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരിഗമ ഇന്ത്യ ലിമിറ്റഡ് നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്. ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്. 

Padavettu - Official Trailer | Nivin Pauly | Aditi Balan | Liju Krishna | Shine Tom Chacko | 21 Oct

ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

അതേസമയം, നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'സാറ്റർഡേ നൈറ്റും' റിലീസിന് ഒരുങ്ങുകയാണ്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ രചന. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. 

'ബ്രോ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥവച്ച് ഈ കാറെല്ലാം എങ്ങനെ ഓടിക്കും?'; കമന്റിന് മറുപടിയുമായി ദുൽഖർ