'പേരൻപ്' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ ആളാണ് റാം.

റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'യേഴ് കടല്‍ യേഴ് മലൈ'യുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു. നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. കയ്യിൽ ആയുധമേന്തി നടന്നടുക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിൽ. സമൂഹമാധ്യമങ്ങളില്‍ ഫസ്റ്റ് ലുക്ക് ശ്രദ്ധനേടുകയാണ്. 

'പേരൻപ്' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ ആളാണ് റാം. മമ്മൂട്ടി നായകനായ ഈ ചിത്രം രാജ്യമൊട്ടാകെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ നിവിൻ നായകനാകുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തിരുന്നത്. 

എൻ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷൻ കൊറിയോഗ്രാഫി. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ ഉമേഷ് ജെ കുമാര്‍.

Scroll to load tweet…

അതേസമയം, സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് നിവിൻ പോളിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിച്ചത്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന. വിനായക അജിത്ത് ആണ് നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്. ഏതാനും നാളുകൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്. 

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി വൈശാഖ്, അടുത്ത സിനിമയോ എന്ന് കമന്റുകൾ