2016 ഫെബ്രുവരി നാലിനാണ് ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്.
നിവിൽ പോളി എന്ന നടന്റെ കരിയറിൽ എടുത്ത് പറയാവുന്ന ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളും ഉണ്ട്. അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നൊരു സിനിമയാണ് 'ആക്ഷന്‍ ഹീറോ ബിജു'. എസ് ഐ ബിജു പൗലോസ് എന്ന കഥാപാത്രമായി നിവിൻ പോളി നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. നിവിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് സമ്മാനിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത് എട്ട് വർഷം പൂർത്തിയാക്കുമ്പോൾ രണ്ടാം ഭഗത്തിന്റെ വൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിവിൻ പോളി.
ആക്ഷന്‍ ഹീറോ ബിജു 2 ഉടൻ ആരംഭിക്കുമെന്ന് നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഒപ്പം തിരക്കഥയ്ക്ക് സമാനമായി ബൈഡ് ചെയ്തിട്ടുള്ള ഒരു ബുക്ക്ലെറ്റും താരം പങ്കുവച്ചിട്ടുണ്ട്. ഇതിൽ നിവിന്റെ കഥാപാത്ര ലുക്കും കൊടുത്തിട്ടുണ്ട്. 'ആക്ഷൻ ഹീറോ ബിജു തിയറ്ററിലെത്തിയിട്ട് 8 വർഷം തികയുകയാണ്. അന്നുമുതൽ നിങ്ങൾക്ക് ചിത്രത്തോടുള്ള സ്നേഹവും അഭിനന്ദനവും വളരെ ഹൃദ്യവും സ്വാഗതാർഹവുമാണ്. ഇന്ന് ആക്ഷൻ ഹീറോ ബിജുവിന്റെ ഏറെ നാളായി കാത്തിരിക്കുന്ന രണ്ടാം ഭാഗം വളരെ ആവേശത്തോടെ അനാച്ഛാദനം ചെയ്യുകയാണ്', എന്നാണ് നിവിൻ പോളി കുറിച്ചത്.
ഒന്ന് സൂക്ഷിച്ച് നോക്കിയെ..; ഈ സ്മാർട്ട് ആൻഡ് കൂൾ കുട്ടി ആരെന്ന് പിടികിട്ടിയോ ?
2016 ഫെബ്രുവരി നാലിനാണ് ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. എബ്രിഡ് ഷൈൻ ആയിരുന്നു സംവിധാനം. എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീഖും ചേര്‍ന്ന് ആയിരുന്നു രചന. പൊലീസ് സ്റ്റേഷനെ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിലും വിജയം കൈവരിച്ചിരുന്നു. ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ ആകെ കളക്ഷൻ 32 കോടിയാണ്. ബജറ്റ് അഞ്ച് കോടിയും. 2022 ജൂണിൽ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്.
