ഇനിയെന്തു ചെയ്യും എന്നൊക്കെ ആദ്യം വിചാരിച്ചെങ്കിലും തളർന്നിരിക്കാൻ പാടില്ലെന്ന് പിന്നെ മനസിലായി.

കുടുംബവിളക്ക് എന്ന സീരീയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങിയ നടിയാണ് പാർവതി വിജയ്. അടുത്തിടെയാണ് മുൻഭർത്താവും സീരിയൽ ക്യാമറാമാനുമായ അരുണുമായി വേർപിരിഞ്ഞ വാർത്ത പാർവതി പങ്കുവെച്ചത്. പാർവൺ ലൈഫ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും പാർവതിക്ക് ഉണ്ടായിരുന്നു. അരുൺ ഒപ്പമുണ്ടായിരുന്നപ്പോൾ തന്നെ തുടങ്ങിയ ചാനലായിരുന്നു ഇത്. വിവാഹമോചനത്തിനു ശേഷം ചാനലിന്റെ പേരു മാറ്റുമെന്നും പാർവതി അറിയിച്ചിരുന്നു. എന്നാൽ ആ ചാനൽ ആരോ ഹാക്ക് ചെയ്തെന്ന അറിയിപ്പുമായി എത്തിയിരിക്കുകയാണ് പാർവതി. പാർവതി വിജയ് ഒഫീഷ്യൽ എന്ന പേരിൽ പുതിയൊരു യൂട്യൂബ് ചാനലും പാർവതി തുടങ്ങിയിട്ടുണ്ട്. പുതിയ ചാനലിലൂടെയാണ് പാർവതി ഇക്കാര്യങ്ങൾ അറിയിച്ചത്.

''ചേച്ചിയുടെ യൂട്യൂബ് ചാനൽ എവിടെപ്പോയി എന്ന ചോദ്യവുമായി ഒരുപാടു പേർ വന്നിരുന്നു. കുറച്ചു മാസം മുൻപേ എന്റെ യൂട്യൂബ് ചാനൽ ഹാക്ക് ആയിപ്പോയി. എങ്ങനെയാണെന്നറിയില്ല. എന്നെ സംബന്ധിച്ച് അതൊരു വലിയ നഷ്ടം തന്നെയായിരുന്നു. എന്റെയും യാമിയുടെയുമൊക്കെ വിശേഷങ്ങൾ അതിലൂടെയായിരുന്നു ഷെയർ ചെയ്തുകൊണ്ടിരുന്നത്. ഞങ്ങളുടെ ഒരു വരുമാന മാർഗം കൂടിയായിരുന്നു അത്. പഴയ അക്കൗണ്ട് റിക്കവർ ചെയ്തുകിട്ടാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു, പക്ഷേ ഒന്നും നടന്നില്ല. YouTube video player

ഇൻസ്റ്റഗ്രാമിൽ ഒരുപാടു പേർ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് എന്റെയും യാമിയുടെയും വിശേഷങ്ങൾ അറിയാൻ ഒരുപാടു പേർ കാത്തിരിക്കുകയാണെന്ന് അപ്പോഴാണ് എനിക്കു മനസിലായത്. പുതിയ യൂട്യൂബ് ചാനൽ തുടങ്ങണമെന്നും ഒരുപാടു പേർ പറഞ്ഞു. പഴയ ചാനൽ ഹാക്ക് ആയിപ്പോയപ്പോൾ ഇനിയെന്തു ചെയ്യും എന്നൊക്കെ ആദ്യം വിചാരിച്ചെങ്കിലും തളർന്നിരിക്കാൻ പാടില്ലെന്ന് പിന്നെ മനസിലായി. ഇനിയങ്ങോട്ട് ഡെയ്ലി വ്ളോഗുമായി ഞാൻ നിങ്ങളുടെ മുൻപിൽ വരുന്നതായിരിക്കും'', പാർവതി വിജയ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക