പൂജ ഹെഗ്‍ഡെയ്‍ക്ക് ജന്മദിന ആശംസകളുമായി പ്രഭാസ്.

പൂജ ഹെഗ്‍ഡെയ്‍ക്ക് (Pooja Hegde) ജന്മദിന ആശംസകളുമായി നടൻ പ്രഭാസ് (Prabhas). രാധേ ശ്യാം എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് പ്രഭാസ് സന്തോഷകരമായ ജന്മദിനം നേരുന്നത്. രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോള്‍ പ്രഭാസ് നായകനാകുന്ന ചിത്രത്തിലെ പുതിയ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്.

View post on Instagram

രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധ കൃഷ്‍ണ കുമാര്‍ ആണ്. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. 'വിക്രാമാദിത്യ' എന്ന ഒരു കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പൂജ ഹെഗ്‍ഡെ 'പ്രേരണ'യാണ് രാധേ ശ്യാമില്‍. രാധേ ശ്യാം എന്ന ചിത്രത്തിന് സംഗീതം തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.

ഭുഷൻ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്‍ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി. പൂജ ഹെഗ്‍ഡെ നായികയാകുന്ന ബീസ്റ്റും ചിത്രീകരണം പുരോഗമിക്കുകയാണ്. വിജയ്‌‍യുടെ നായികയായി ഒരു ചിത്രത്തില്‍ ഇതാദ്യമായിട്ടാണ് പൂജ ഹെഗ്‍ഡെ അഭിനയിക്കുന്നത്. വിജയ്‌‍യുടെ ജോഡി ആയിട്ടുതന്നെയാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ അഭിനയിക്കുന്നത്.