എന്നാൽ സിനിമയുടെ ഹിന്ദി ഡബ്ബിൽ സത്യം പറയൂ എന്നാണ് ആവശ്യപ്പെടുന്നത്.

ഴിഞ്ഞ ദിവസമാണ് സൂര്യയെ(surya) നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ(amazone prime) റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഒരു ​രം​ഗത്തിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിനെ(Prakash Raj ) സമൂഹമാധ്യമങ്ങളിൽ(social media) വിമർശനം ഉയരുകയാണിപ്പോൾ. 

ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരെയാണ് വിമർശനം ഉയരുന്നത്. പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാൾ ഹിന്ദിയിൽ സംസാരിക്കുന്നതും, അതിന്റെ പേരിൽ അയാളെ തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് രംഗം. ഈ രം​ഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് ആരോപണം. 

Jai Bhim Song|വൻ മേയ്‍ക്കോവറില്‍ ലിജോ മോള്‍, സൂര്യ നായകനാകുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു

തമിഴ് ,തെലുങ്ക് പതിപ്പുകളിൽ മാത്രമാണ് ഹിന്ദിയിൽ സംസാരിക്കുന്ന വ്യക്തിയെ തല്ലുകയും യഥാക്രമം തെലുങ്കിലും തമിഴിലും സംസാരിക്കാൻ പറയുകയും ചെയ്യുന്നത്. എന്നാൽ സിനിമയുടെ ഹിന്ദി ഡബ്ബിൽ സത്യം പറയൂ എന്നാണ് ആവശ്യപ്പെടുന്നത്.

Scroll to load tweet…

രജിഷ വിജയനാണ് സൂര്യയുടെ ചിത്രത്തിലെ നായിക. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. 

Scroll to load tweet…