അസുഖ ബാധിതയായ ആരാധികയ്ക്ക് ആശ്വസ വാക്കുകളുമായി രജനികാന്ത്. 

സിനിമാ താരങ്ങളോട് സംസാരിക്കാനും അവരെ കാണാനും ഫോട്ടോ എടുക്കാനും ആ​ഗ്രഹിക്കുന്നവരാണ് ഭൂരിഭാ​ഗം ആരാധകരും(Fans). ഇവരെ നേരിൽ വന്ന് കണ്ട, ഫോണിലൂടെ സംസാരിച്ച താരങ്ങളുടെ വീഡിയോകൾ മുമ്പ് പുറത്തുവന്നിരുന്നു. അത്തരത്തിൽ അസുഖ ബാധിതയായി ചികിത്സയിൽ കഴിയുന്ന ആരാധികയ്ക്ക് ആശ്വാസം പകർന്ന സൂപ്പർ സ്റ്റാർ രജനികാന്തിന്റെ(Rajinikanth) വീഡിയോ ശ്രദ്ധേയമാകുകയാണ്.

സൗമ്യ എന്ന ആരാധികയ്ക്ക് വേണ്ടിയാണ് രജിനികാന്തിന്റെ ആശ്വാസ വാക്കുകൾ വീഡിയോ സന്ദേശമായി എത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സൗമ്യ. ഇതിന്റെ വീഡിയേ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

"ഹലോ സൗമ്യ, സുഖമായായിരിക്കുന്നോ? നന്നായി ഇരിക്കൂ, നിനക്ക് ഒന്നും ഉണ്ടാകില്ല. ക്ഷമിക്കണം കണ്ണാ, ഇപ്പോൾ കോറോണയൊക്കെ ആയതുകൊണ്ട് എനിക്ക് നിന്നെ കാണാൻ കഴിയിന്നില്ല, മാത്രമല്ല എനിക്ക് ആരോഗ്യപരമായി അത്ര സുഖവുമില്ല. അല്ലായിരുന്നെങ്കിൽ ഞാൻ നിന്നെ വന്നു കാണുമായിരുന്നു മകളെ, ധൈര്യാമായിരിക്കും മകളെ, ഒന്നും ഉണ്ടാകില്ല, ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം. നോക്ക് നി എത്ര സുന്ദരിയാണ്. ചിരിക്കുമ്പോൾ നീ എത്ര ഭംഗിയായിരുന്നു. വിഷമിക്കണ്ട കണ്ണാ.. നീ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും..." എന്നാണ് രജനികാന്ത് പറഞ്ഞത്. ‌

Scroll to load tweet…

അതേസമയം, ശിവ സംവിധാനം ചെയ്ത 'അണ്ണാത്തെ'യാണ് രജിനികാന്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ തരം​ഗം സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു.