ഇപ്പോഴും അടുക്കളയില്‍ സഹായിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായും സൈജു കുറുപ്പ്.

മലയാളത്തിന്റെ യുവ നടൻമാരില്‍ ശ്രദ്ധായകര്‍ഷിച്ച താരമാണ് സൈജു കുറുപ്പ്. നായകനായും സഹ നടനായുമൊക്കെ മലയാള സിനിമയില്‍ സൈജു തിളങ്ങിക്കൊണ്ടിരിക്കുകയാണ്. ഗൗരവമേറിയതും കോമഡി വേഷങ്ങളും ചെയ്യുന്ന താരവുമാണ് സൈജു. സൈജു കുറുപ്പിന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കൗമാരകാലത്ത് അമ്മയെ അടുക്കളയില്‍ സഹായിക്കുന്നതിന്റെ ഫോട്ടോ എന്നാണ് നടൻ എഴുതിയിരിക്കുന്നത്. ഇപ്പോള്‍ സഹായിക്കാറുണ്ടോയെന്ന ചോദ്യത്തില്‍ ഇല്ലെന്നാണ് താരത്തിന്റെ മറുപടി. ക്യൂട്ടാണ് കു‌ഞ്ഞ് സൈജു കുറുപ്പെന്നും ഫോട്ടോയ്‍ക്ക് ചിലര്‍ കമന്റെഴുതുന്നു. എന്തായാലും ആരാധകര്‍ സൈജു കുറുപ്പിന്റെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

സൈജു കുറുപ്പ് നായകനായി ഒടുവിലെത്തിയ ചിത്രം 'പാപ്പച്ചൻ ഒളിവിലാണ്' ഒരു ഫാമിലി കോമഡി ഡ്രാമ ആയിരുന്നു. നവാഗതനായ സിന്റോ സണ്ണിയാണ് സംവിധാനം. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. സംവിധായകൻ ജിബു ജേക്കബും പ്രധാനപ്പെട്ട കഥാപാത്രമായി 'പാപ്പച്ചൻ ഒളിവിലാണി'ല്‍ വേഷമിട്ടു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ചിത്രം തോമസ് തിരുവല്ലയാണ് നിർമിച്ചത്. 'മേ ഹൂം മുസ' എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിർമിച്ചതാണ് 'പാപ്പച്ചൻ ഒളിവിലാണ്'.

ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ്, ദര്‍ശന എന്നിവർക്കൊപ്പം 'കടത്തൽക്കാരൻ' എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തിൽ അഭിനയിച്ചിക്കുന്നു. വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്‍മി, ഫ്രാങ്കോ, അമൽ ആന്റിണി, സിജോ സണ്ണി എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയ ഗായകരായ എം ജി ശ്രീകുമാറും സുജാതയും ഔസേപ്പച്ചന്റെ സംഗീതത്തില്‍ പാടിയിരിക്കുന്നുവെന്ന ഒരു പ്രത്യേകതയും സൈജു കുറുപ്പ് നായകനായ 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തിനുണ്ട്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ.

Read More: വിജയ് ദേവരകൊണ്ടയും സാമന്തയും വിജയത്തിളക്കത്തില്‍, "ഖുഷി' നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക